News
നാലു വര്‍ഷത്തിനു ശേഷം സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തി അനുഷ്‌ക ശര്‍മ്മ; ഏറ്റെടുത്ത് ആരാധകര്‍
നാലു വര്‍ഷത്തിനു ശേഷം സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തി അനുഷ്‌ക ശര്‍മ്മ; ഏറ്റെടുത്ത് ആരാധകര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അനുഷ്‌ക ശര്‍മ്മ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ നടി കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം നടി അനുഷ്‌ക ശര്‍മ അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരത്തിന്റെ ഖാലയിലെ അതിഥി വേഷം. നാലു വര്‍ഷത്തിനു ശേഷം തങ്ങളുടെ പ്രിയതാരത്തെ സ്‌ക്രീനില്‍ കണ്ടതിന്റെ ആവേശത്തിലാണ് പ്രേക്ഷകര്‍.
ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബബില്‍ ഖാനെ നായകനാക്കി അന്‍വിത ദത്ത് സംവിധാനം ചെയ്ത ഖല എന്ന ചിത്രത്തിലാണ് അനുഷ്‌ക എത്തിയത്. നെറ്റ്ഫഌക്‌സില്‍ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ സാന്നിധ്യം ആരാധകര്‍ക്ക് ആവേശമായത്.
നിരവധി പേരാണ് അനുഷ്‌കയെ വീണ്ടും സ്‌ക്രീനില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. ചിത്രത്തിലെ രംഗങ്ങള്‍ക്കൊപ്പമാണ് ആരാധകര്‍ സന്തോഷം അറിയിക്കുന്നത്. അനുഷ്‌ക ശരിക്കും രാജ്ഞി തന്നെയാണ് എന്നാണ് ആരാധകരുടെ കമന്റുകള്‍. 2018ല്‍ റിലീസ് ചെയ്ത സീറോയില്‍ ആണ് അനുഷ്‌കയെ അവസാനമായി കണ്ടത്.
