Actress
ആദ്യമായി മലയാളത്തിലേയ്ക്ക് ചുടവട് വെയ്ക്കാനൊരുങ്ങി അനുഷ്‌ക ഷെട്ടി; എത്തുന്നത് ഈ ചിത്രത്തില്‍
ആദ്യമായി മലയാളത്തിലേയ്ക്ക് ചുടവട് വെയ്ക്കാനൊരുങ്ങി അനുഷ്‌ക ഷെട്ടി; എത്തുന്നത് ഈ ചിത്രത്തില്‍
ജയസൂര്യ നായകനായെത്തുന്ന ‘കത്തനാര്‍ ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ സിനിമയിലേക്ക് തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടിയും എത്തുകയാണെന്നുള്ള വാര്‍ത്തയാണ് വരുന്നത്.
ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ അനുഷ്‌കയെ സമീപിച്ചതായാണ് വിവരം. ഇതോടെ ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം ആദ്യമായി മലയാളത്തിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
നടിയുടെ പ്രതിഫല കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. കൊച്ചിയിലെ പൂക്കാട്ടുപടിയില്‍ 36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റില്‍ കത്തനാറുടെ ചിത്രീകരണം പുരോഗമിക്കുന്നു. കോട്ടയം രമേശ്, സുശീല്‍ കുമാര്‍ എന്നിവരും താരനിരയിലുണ്ട്.
നാലു ഷെഡ്യൂളുകളിലായി 170 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്.100 കോടി ആണ് ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ബഡ്ജറ്റ്. ഏഴു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മാണം.കൊറിയന്‍ വംശജന്‍ ജെ.ജെ. പാര്‍ക്ക് ആണ് ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. രചന ആര്‍. രാമാനന്ദ്. ഛായാഗ്രഹണം നീല്‍ ഡി. കുഞ്ഞ. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീത സംവിധാനം.