Connect with us

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിവാഹ ചിത്രം ആദ്യമായി പങ്കു വച്ച് അനു സിത്താര !

Malayalam

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിവാഹ ചിത്രം ആദ്യമായി പങ്കു വച്ച് അനു സിത്താര !

ഇതുവരെ ആരും കണ്ടിട്ടില്ലാത്ത വിവാഹ ചിത്രം ആദ്യമായി പങ്കു വച്ച് അനു സിത്താര !

മലയാളികളുടെ പ്രിയ നായികയാണ് അനു സിത്താര . വിവാഹ ശേഷമാണ് അനു സിനിമയിൽ സജീവമാകുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താരയും വിഷ്ണു പ്രസാദും . ഇപ്പോൾ നാലാം വിവാഹ വാർഷികത്തിൽ ആരുമിതുവരെ കാണാത്ത വിവാഹ ചിത്രം പങ്കു വച്ചിരിക്കുകയാണ് അനു സിത്താര .

വളരെയധികം ലളിതമായിരുന്നു ഇവരുടെ വിവാഹം. വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന നടിയും ഒപ്പം നില്‍ക്കുന്ന വിഷ്ണുവുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. കുറിപ്പിനു താഴെയായി കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, അശ്വതി ശ്രീകാന്ത്, കനിഹ, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് ആശംസയുമായി എത്തിയത്.

2015 ജൂലൈ 8 നായിരുന്നു അനുവിന്റെയും വിഷ്ണുവിന്റെയും വിവാഹം. ദാമ്പത്യ ജീവിതത്തിന്റെ മനോഹരമായ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അനു സിത്താരയും ഭര്‍ത്താവും. 

അനു സിത്താരയ്ക്കും വിഷ്ണുവിനും സിനിമയെ വെല്ലുന്നൊരു പ്രണയകഥയും പറയുവാനുണ്ട്: ‘ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്കൂളിൽ നിന്നും മടങ്ങുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നിൽ അദ്ദേഹം കാത്തിരിക്കുമായിരുന്നു. ആ പ്രദേശത്തുള്ളവർക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, പ്രത്യേകിച്ച് അച്ഛനെ.’

‘എന്നാൽ വിഷ്ണുവേട്ടൻ ഒരിക്കലും എന്റെ അടുത്ത് വരുകയോ, ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. പക്ഷേ ആളുകൾ ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി. കാരണം എല്ലാ ദിവസവും അദ്ദേഹം എന്നെയും കാത്ത് ഇങ്ങനെ നിൽക്കുകയാണ്. ഇതിന്റെ പ്രത്യാഘാതം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അമ്മയുടെ മൊബൈൽ മേടിച്ച് അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. എന്നെ കാത്ത് നിൽക്കരുതെന്നും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയാൽ വീട്ടിൽ വലിയ പ്രശ്നമാകുമെന്നും ഞാൻ പറഞ്ഞു.

എന്നാൽ എന്റെ ആവശ്യം വിഷ്ണുവേട്ടൻ നിരാകരിക്കുമെന്നാണ് കരുതിയത്. പക്ഷേ അടുത്ത ദിവസം മുതൽ അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അത് എന്നിൽ വലിയ ഉത്കണ്ഠ ഉളവാക്കി. ആ ആകാംക്ഷയിൽ ഞാൻ അദ്ദേഹത്തെ വിളിക്കുകയും ചെയ്തു. എന്റെ വാക്കുകളെ വിലമതിക്കുന്ന വിഷ്ണുവേട്ടന്റെ ഗുണമാണ് എന്നെ ആദ്യം ആകർഷിച്ചത്. വിഷ്ണുവേട്ടൻ ഇല്ലാതൊരു ജീവിതമായിരുന്നെങ്കിൽ സാധാരണ ജോലി ചെയ്ത വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു.

എന്നെക്കാൾ അഞ്ച് വർഷം മൂത്തതാണ് വിഷ്ണുവേട്ടൻ. പക്ഷേ ആളുകൾ അദ്ദേഹത്തെ എന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഈ െചറുപ്പത്തിൽ എനിക്ക് അസൂയയുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രണയബന്ധത്തിൽ വീട്ടുകാർ എതിരായിരുന്നു. വിഷ്ണുവിന്റെ കുടുംബവും ആദ്യം എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഞങ്ങൾ തീരുമാനത്തിൽ ഉറച്ച് തന്നെ നിന്നു. അവർക്ക് സമ്മതിക്കാതെ വേറെ നിവർത്തിയില്ലായിരുന്നു.’–അനു പറയുന്നു

anu sithara wedding photo

Continue Reading
You may also like...

More in Malayalam

Trending

Recent

To Top