Interviews
എന്നെയും കീർത്തിയെയും കുറിച്ച് ഒരുപാടാളുകൾ മോശം അഭിപ്രായം പറഞ്ഞിട്ടുണ്ട് – വെളിപ്പെടുത്തലുമായി അനു ഇമ്മാനുവൽ
എന്നെയും കീർത്തിയെയും കുറിച്ച് ഒരുപാടാളുകൾ മോശം അഭിപ്രായം പറഞ്ഞിട്ടുണ്ട് – വെളിപ്പെടുത്തലുമായി അനു ഇമ്മാനുവൽ
By
എന്നെയും കീർത്തിയെയും കുറിച്ച് ഒരുപാടാളുകൾ മോശം അഭിപ്രായം പറഞ്ഞിട്ടുണ്ട് – വെളിപ്പെടുത്തലുമായി അനു ഇമ്മാനുവൽ
മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശേഷം തമിഴിലും തെലുങ്കിലും സജീവമായ നടിയാണ് അനു ഇമ്മാനുവൽ . തനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ റിയലിസ്റ്റിക് ആകണമെന്ന നിര്ബന്ധമൊന്നും അനുവിന് ഇല്ല. ഒരു അഭിനേതാവിന് കലാമൂല്യമുള്ള സിനിമകള്‍ മാത്രമല്ല കച്ചവട സിനിമകളും ചെയ്യേണ്ടി വരുമെന്നും ഇവരണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും നടി അനു ഇമ്മാനുവല്‍ പറയുന്നു.
‘സിനിമ റിയലിസ്റ്റിക് ആകണമെന്ന അഭിപ്രായം എനിക്കില്ല. ബുദ്ധി ശ്യൂന്യമായ കഥാപാത്രങ്ങള്‍ ചെയ്താല്‍ അത് അവതരിപ്പിക്കുന്നവരും മണ്ടന്‍മാരാണെന്ന് കരുതുന്നത് അബദ്ധമാണ്. എന്നെയും കീര്‍ത്തിയെയും കുറിച്ച് ഒരുപാട് ആളുകള്‍ മോശം പറഞ്ഞിട്ടുണ്ട്. മഹാനടിക്ക് ശേഷം ഇപ്പോള്‍ കീര്‍ത്തി എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ. മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ അതുമതി ജീവിതം മാറാന്‍.’
ഗീതാ ഗോവിന്ദത്തിലെ നായികാവേഷം വേണ്ടെന്ന് വച്ചതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടെന്ന് അനു പറഞ്ഞു. പരശുറാം സംവിധാനം ചെയ്ത ഗീതാ ഗോവിന്ദത്തില്‍ വിജയ് ദേവേരക്കൊണ്ടയാണ് നായകന്‍. രഷ്മിക മദനയാണ് നായികാവേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ അനു അതിഥി വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
‘ഗീതാ ഗോവിന്ദത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ നാ പേര് സൂര്യ എന്ന സിനിമയുടെ തിരക്കിലായിരുന്നു ഞാന്‍. അതുകൊണ്ട് നായികാവേഷം വേണ്ടെന്ന് വച്ചു. സംവിധായകന്റെ ആവശ്യപ്രകാരം ഗീതാ ഗോവിന്ദത്തില്‍ ഒരു അതിഥിവേഷത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ അത് ചെയ്യാതിരുന്നതില്‍ വിഷമം തോന്നുന്നുണ്ട്’- അനു കൂട്ടിച്ചേര്‍ത്തു.
anu emmanuel about keerthi suresh
