Connect with us

ആദിയും ഒടിയനും വമ്പൻ ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി – ആന്റണി പെരുമ്പാവൂർ

Malayalam Breaking News

ആദിയും ഒടിയനും വമ്പൻ ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി – ആന്റണി പെരുമ്പാവൂർ

ആദിയും ഒടിയനും വമ്പൻ ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി – ആന്റണി പെരുമ്പാവൂർ

ആദിയും ഒടിയനും വമ്പൻ ഹിറ്റാക്കിയ പ്രേക്ഷകർക്ക് നന്ദി – ആന്റണി പെരുമ്പാവൂർ

പുതുവർഷം പിറന്നപ്പോൾ കഴിഞ്ഞ വർഷത്തെ വിജയങ്ങൾക്ക് നന്ദി പറയുകയാണ് ആശിർവാദ് സിനിമാസ്. ആൻറണി പെരുമ്പാവൂരാണ് നന്ദി അറിയിച്ചത്. മോഹൻലാലിനും സുചിത്രക്കുമൊപ്പം ആന്റണി പെരുമ്പാവൂരും ഭാര്യയും നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് പുതുവർഷാശംസകളും നന്ദിയുമറിയിച്ച് ആന്റണി പെരുമ്പാവൂർ എത്തിയത്.

aadhi

“2018 കടന്നുപോകുമ്ബോള്‍ നിങ്ങളോട് പറയാന്‍ നന്ദിയേറെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘ആദി’യും ‘ഒടിയനും’ വമ്ബന്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് ഒത്തിരി നന്ദി.”, മോഹന്‍ലാല്‍, ഭാര്യ സുചിത്ര എനിവര്‍ക്കൊപ്പം ആന്റണിയും ഭാര്യയും നില്‍ക്കുന്ന ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ.

അടുത്ത വര്‍ഷത്തെ സിനിമാ പ്രൊജക്റ്റുകളെക്കുറിച്ചുള്ള പ്രത്യാശയും അദ്ദേഹം പങ്കു വച്ചു. “2019ലും നിങ്ങളുടെ മുന്നിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ എത്തുന്നത്. ‘ലൂസിഫര്‍’, ‘മരക്കാര്‍’, ‘ഇട്ടിമാണി’ എന്നീ ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കും എന്ന ഉറപ്പോടെ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. ഒപ്പം എല്ലാ പ്രിയപ്പെട്ടവര്‍ക്കും പുതുവത്സാരാശംസകള്‍.”

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’, പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’, നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്നിവയാണ് ആശിര്‍വാദ് അടുത്ത വര്‍ഷം നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍.

antony perumbavoor about aadhi and odiyan

More in Malayalam Breaking News

Trending

Recent

To Top