ജീവിതത്തെ തകര്‍ത്ത് ആ വീഡിയോ പുറത്ത്! പരസ്യമായി; ചങ്ക് തകർന്ന് അൻഷിത!
By
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു.
കബനി എന്ന സീ കേരളം സീരിയലിലെ രംഭ എന്ന വില്ലത്തിയായി എത്തിയ അൻഷിത ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൂടെവിടെ എന്ന മലയാളം സീരിയലിലൂടെ നായികയായി മാറുകയായിരുന്നു. കൂടെവിടെയിലെ സൂര്യ കൈമൾ എന്ന മിടുക്കി കഥാപാത്രത്തെ അവതരിപ്പിച്ച് അൻഷിത മലയാളികളുടെ പ്രിയപ്പെട്ടവളായി മാറി.
വലിയ ജനപ്രീതിയുള്ള പരമ്പരയായിരുന്നു അൻഷിത നായികയായ കൂടെവിടെ. ഈ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അൻഷിതയ്ക്ക് കഴിഞ്ഞു. കൂടെവിടെയിലെ അഭിനയത്തിനുശേഷം നിരവധി അവസരങ്ങൾ അൻഷിതയെ തേടിയെത്തി.
അധികം വൈകാതെ അഭിനയമികവുകൊണ്ട് അൻഷിതയ്ക്ക് തമിഴ് സീരിയലിലും ലീഡ് റോൾ ചെയ്യാൻ അവസരം ലഭിച്ചു. ചെല്ലമ്മ എന്ന സീരിയലിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അൻഷിത എത്തിയത്. ചെല്ലമ്മ ഇപ്പോൾ മലയാളത്തിലേക്ക് മൊഴിമാറ്റി ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്യുന്നുണ്ട്. തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ അർണവ് ആണ് പരമ്പരയിൽ നായകനായി എത്തുന്നത്.
മലയാളത്തിലെ പോലെതന്നെ തമിഴ് സീരിയല്‍ ലോകത്തും തന്റേതായ ഇടം കണ്ടെത്താൻ അൻഷിതയ്ക്ക് സാധിച്ചു. എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമിപ്പോൾ ബിഗ് ബോസിൽ മത്സരിക്കുകയാണ്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സീരിയല്‍ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും യുട്യൂബില്‍ പങ്കുവെയ്ക്കാറുമുണ്ട്.
തമിഴിൽ കുക്ക് വിത്ത് കോമളി എന്ന കുക്കിങ് ഷോയിലും അൻഷിത ഭാഗമായിരുന്നു. ബിഗ് ബോസിൽ എത്തി കഴിഞ്ഞാൽ മത്സരാർത്ഥികൾ അവരുടെ ഇതുവരെയുള്ള ജീവിത കഥ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ അൻഷിതയും തന്റെ ജീവിത കഥ ഹൗസ്മേറ്റിസിനോട് പങ്കുവെച്ചു.
നിറ കണ്ണുകളോടെയാണ് തന്റെ കുട്ടിക്കാലത്ത് അടക്കം ഉണ്ടായ ദുരനുഭവങ്ങൾ വരെ നടി പങ്കിട്ടത്. വരാനിരിക്കുന്ന പുതിയ എപ്പിസോഡിലാണ് അൻഷിത മനസ് തുറന്നത്. ഇതിന്റെ പ്രമോ വീഡിയോ വിജയ് ടെലിവിഷൻ പുറത്ത് വിട്ടത് വൈറലാണ്. അൻഷിത പ്രമോ വീഡിയോയിൽ പറഞ്ഞത് ഇങ്ങനെയാണ്…
ഞാൻ കുട്ടിയായിരുന്നപ്പോൾ തന്നെ എന്റെ അച്ഛനും അമ്മയും സെപ്പറേറ്റായി. അതിനുശേഷം കുറേക്കാലം ഞാൻ ബോര്‍ഡിങ് പോലുള്ള ഒരിടത്താണ് വളർന്നത്. ആ പ്രായത്തിൽ ചെല്ലം, തങ്കം പോലുള്ള വാത്സല്യം നിറഞ്ഞ വാക്കുകളാകും എല്ലാവരും കേൾക്കേണ്ടത്.
എന്നാല്‍ അതൊന്നും ഞാൻ കേട്ടിട്ടില്ല. എനിക്കവിടെ കേള്‍ക്കേണ്ടി വന്നതെല്ലാം ചീത്ത വാക്കുകളാണ്. ഞാന്‍ ഇവിടെ വരെ എത്തിയത് എന്നെ പിന്നില്‍ നിന്നാരെങ്കിലും സപ്പോര്‍ട്ട് ചെയ്തതുകൊണ്ടല്ല. വളരെ അധികം കഷ്ടപ്പെട്ട് തന്നെയാണ് എത്തിയത്.
അതിനെല്ലാം ശേഷം എന്റെ ജീവിതത്തെ പൂര്‍ണമായും തകര്‍ത്ത ആ സംഭവം ഉണ്ടായി. സോഷ്യല്‍ മീഡിയ… അവർ എന്റെ ജീവിതം എഴുതാന്‍ തുടങ്ങി. എന്താണെന്നോ ഏതാണെന്നോ ഒന്നും അന്വേഷിക്കാതെ… എന്ന് അൻഷിത പറയുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.
അൻഷിത എന്ന മത്സാർത്ഥിക്ക് നല്ല പിന്തുണ ബിഗ് ബോസ് തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്. ഇരുപത്തിയേഴുകാരിയായ അൻഷിത ഇപ്പോൾ അമ്മയ്ക്കൊപ്പമാണ് താമസം. ചെല്ലമ്മ സീരിയലിലെ അൻഷിതയുടെ നായകൻ അർണവുമായുള്ള നടിയുടെ സൗഹൃദം ഒരിടയ്ക്ക് വലിയ രീതിയിൽ ചർച്ചയായിരുന്നു.
എന്നാൽ തന്റെ ഉറ്റ സുഹൃത്തെന്നാണ് അർണവിനെ അൻഷിത വിശേഷിപ്പിക്കാറുള്ളത്. മലയാളത്തിൽ കബനി, കൂടെവിടെ സീരിയലുകളാണ് അൻഷിതയ്ക്ക് ആരാധകരെ നേടി കൊടുത്തത്. തമിഴിൽ ചെല്ലമ്മ സീരിയലിൽ നായികയായശേഷമാണ് തമിഴ് ഓഡിയൻസിനേയും അൻഷിതയ്ക്ക് ആരാധകരായി ലഭിച്ചത്.
അതേസമയം അൻഷിതയ്ക്ക് തമിഴ് സീരിയൽ സെറ്റിൽ നിന്നും വലിയ വെല്ലുവിളികൾ ആയിരുന്നു നേരിടേണ്ടി വന്നത്. അർണവിന്റെ ഭാര്യ ദിവ്യ ശ്രീധർ അൻഷിതയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അർണവിന്റേയും തന്റേയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും അതിന് കാരണം അൻഷിതയാണെന്നും പറഞ്ഞ് ഗർഭിണിയായ ദിവ്യ രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെ അർണവ് ദിവ്യയെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് അൻഷിതയ്ക്ക് നേരിടേണ്ടിവന്നത്.
എന്നാൽ ഇരുവരും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി അർണവും അൻഷിതയും രംഗത്തെത്തിയിരുന്നു. പതിയെ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങുകയും ചെയ്തിരുന്നു. രണ്ടുപേരും കരിയറിന്റെ തിരക്കുകളിലേക്കും മടങ്ങി. എന്നാൽ വിവാദങ്ങള്‍ കാരണം അൻഷിതയ്ക്ക് അർണവുമായുള്ള സൗഹൃദത്തിന് ഒന്നും സംഭവിച്ചിരുന്നില്ല.