Connect with us

ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള്‍ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്ബോളുള്ള ജാള്യത; പ്രശംസാ വാക്കുകളുമായി ജീത്തു ജോസഫ്

Malayalam

മുന്‍വിധികള്‍ മൂലം റിലീസ് ആയ കാലത്ത് കാണാതിരുന്ന എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി സംവിധായകന്‍ ജീത്തു ജോസഫ്. ‘തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ’ എന്നു പറഞ്ഞാണ് ജീത്തു മലയാളത്തിന്റെ പ്രിയ നടന്‍ അനൂപ് മേനോന്‍ രചന നിര്‍വഹിച്ച സിനിമയെ വിശേഷിപ്പിച്ചത്.

ജീത്തു ജോസഫിന്റെ കുറിപ്പ് ഇങ്ങനെ

‘നമ്മുടെയൊക്കെ ജീവിതത്തില്‍ ചില മുന്‍ വിധികള്‍ കൊണ്ട് ചിലതിനെതിരെ നമ്മള്‍ മുഖം തിരിക്കും. പിന്നീട് നമുക്ക് തെറ്റി എന്നറിയുമ്ബോളുള്ള ജാള്യത …. അങ്ങിനെ ഒരു മാനസിക വസ്ഥയിലാണ് ഞാനിപ്പോള്‍… തെറ്റിദ്ധരിപ്പിക്കപ്പെട്ടതു കൊണ്ടും മുന്‍വിധികൊണ്ടും ഞാന്‍ കാണാതിരുന്ന ഒരു സിനിമ ” എന്റെ മെഴുകുതിരി അത്താഴങ്ങള്‍ “. ഒരു മനോഹരമായ പ്രണയചിത്രം . Hats off to Anoop Menon for a beautiful Script especially his dialogues. Beautiful presentation by Director Sooraj. I really enjoyed every bit of it… so natural… A big salute and sincere apology ( for watching after two years) to the entire team. ‘ ജീത്തു സമൂഹമാധ്യമത്തില്‍ കുറിച്ചു

രണ്ടു വര്‍ഷം മുമ്ബാണ് എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന സിനിമ റിലീസായത്. തീയറ്ററില്‍ ശരാശരി വിജയം നേടിയ സിനിമ ഏറെ നിരൂപക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അനൂപ് മേനോന്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സൂരജാണ്.

More in Malayalam

Trending

Recent

To Top