Actress
പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്, ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇറങ്ങിപ്പോന്നിട്ടുണ്ട്; അഞ്ജു പ്രഭാകർ
പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്, ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇറങ്ങിപ്പോന്നിട്ടുണ്ട്; അഞ്ജു പ്രഭാകർ
ബാലതാരമായി സിനിമയിലെത്തി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജു പ്രഭാകർ. നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിനായി.
മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെയുള്ള മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുവാനും താരത്തിനായി. മലയാളത്തിലും തമിഴിലുമായി തിളങ്ങി നിൽക്കുന്ന സമയം ആണ് അഞ്ജു സിനിമയിൽ നിന്നും അപ്രത്യക്ഷ ആകുന്നത്.
ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അഞ്ജു നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങൾ താനും നേരിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും പറയുകയാണ് നടി.
‘നമുക്ക് ഇഷ്ടമുള്ളതിനോട് യെസും ഇഷ്ടമല്ലാത്തതിനോട് നോയും പറയണം. ഈ ഇൻഡസ്ട്രി എന്താണെന്ന് എല്ലാവർക്കും നന്നായിട്ടറിയാം. ചെയ്യാൻ ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങളാണെങ്കിൽ ചെയ്യില്ല എന്നുതന്നെ പറയണം. ആരും നിർബന്ധിക്കില്ല. പണ്ട് ഇതുപോലുള്ള ചില പ്രശ്നങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഇറങ്ങിപ്പോന്നിട്ടുണ്ട്.
പ്രശ്നങ്ങളെ എന്റേതായ രീതിയിൽ കൈകാര്യം ചെയ്തു. അന്നൊന്നും കാരവാനില്ല. ലൊക്കേഷനടുത്തുള്ള വീടുകളിൽ നിന്നാണ് മേക്കപ്പും ഡ്രസ് ചെയ്ഞ്ചുമൊക്കെ നടത്തിയിരുന്നത്. ഇപ്പോൾ പണ്ടത്തെ നടിമാർക്കെതിരെ നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്.
ഞങ്ങളൊക്കെ ഒരുപാട് അനുഭവിച്ചു, എന്നിട്ടും പരാതി പറഞ്ഞില്ലെന്നാണ് പറയുന്നത്. ഞങ്ങൾ ഡിമാൻഡ് ചെയ്യാറില്ലായിരുന്നു. കാരണം അത്രയ്ക്ക് സൗകര്യങ്ങളെ അന്ന് ഉണ്ടായിരുന്നുള്ളൂ. ആണിനും പെണ്ണിനും എല്ലാവർക്കും ഒരേ കഷ്ടപ്പാടായിരുന്നു എന്നും അഞ്ജു പ്രഭാകർ പറഞ്ഞു.
അഞ്ജു തന്റെ രണ്ടാമത്തെ വയസ്സുമുതലാണ് അഞ്ജു ബാലതാരമായി സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ഉതിർപ്പൂക്കൾ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. തുടർന്ന് താഴ്‌വാരം കൗരവർ, കോട്ടയം കുഞ്ഞച്ചൻ, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.1992 ൽ കിഴക്കൻ പാത്രോസ് സിനിമയിൽ കുഞ്ചുമോളായി അഭിനയിച്ചു.
മിന്നാരത്തിലെ ടീന, അറബിക്കടലോരം എന്ന ഹിറ്റ് ചിത്രം ക്ലാര ,നരിമാനീളെ അമ്മിണി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാളം സിനിമകൾ. മാത്രമല്ല, മിനിസ്‌ക്രീനിലും സജീവമായിരുന്നു താരം. സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദർശനിൽ മനസി, സൺ ടിവിയിൽ അഗൽ വിലക്കുഗൽ എന്നിവയിൽ ശ്രദ്ധേയ വേഷത്തിലൂടെയായിരുന്നു താരം തിളങ്ങിയത്.
