Connect with us

ലക്ഷദ്വീപ് ഷേവിങ്ങിനു പോയ എല്ലാത്തിനും ഒമ്പതാം ദിവസം കൊച്ചിയെ കുറിച്ച് ഓർമ്മ വന്നു എന്ന് അഞ്ജു പാർവതി പ്രഭീഷ്

general

ലക്ഷദ്വീപ് ഷേവിങ്ങിനു പോയ എല്ലാത്തിനും ഒമ്പതാം ദിവസം കൊച്ചിയെ കുറിച്ച് ഓർമ്മ വന്നു എന്ന് അഞ്ജു പാർവതി പ്രഭീഷ്

ലക്ഷദ്വീപ് ഷേവിങ്ങിനു പോയ എല്ലാത്തിനും ഒമ്പതാം ദിവസം കൊച്ചിയെ കുറിച്ച് ഓർമ്മ വന്നു എന്ന് അഞ്ജു പാർവതി പ്രഭീഷ്

ബ്രഹ്‍മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുകയില്‍ കൊച്ചി നിവാസികൾ വീര്‍പ്പുമുട്ടുമ്പോള്‍ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാനും പ്രതിഷേധമറിയിക്കാനും താമസിക്കുന്നത് എന്ത് കൊണ്ടെന്നു വ്യാപകമായി വിമർശനങ്ങൾ ഉയർന്നിരുന്നു

ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാൽ ഗർജിക്കുന്ന കഥാപാത്രങ്ങളിൽ മാത്രം മതിയോ നിങ്ങളുടെ ഗർജ്ജനം”? ഇതാണ് യഥാർത്ഥ അടിമകൾ ശ്വാസം മുട്ടിയാൽ പോലും അവർ രായാവിനെതിരെ ഒന്നും മിണ്ടില്ലഎന്ന് തുടങ്ങി പൃഥ്വിരാജും മമ്മൂട്ടിയും അടക്കമുള്ള കൊച്ചിയിലെ സ്ഥിര താമസക്കാരായ സിനിമാതാരങ്ങൾക്കെതിരെ ആയിരുന്നു കൂടുതൽ വിമർശനങ്ങൾ. ലക്ഷദ്വീപിൽ കാണിച്ച ആവേശത്തിന്റെ കാൽ ഭാഗം പ്ലം സ്വന്തം കൊച്ചിയ്ക്ക് വേണ്ടി ഇല്ലേ എന്ന ചോദ്യവും ഉയർന്നു. കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തിനു ശാശ്വത പരിഹാരം വെനോം എന്ന് മമ്മൂട്ടി പ്രതികരിച്ചിരുന്നു. മുൻകരുതൽ നടപടികൾ എടുത്തു സുരക്ഷിതമായി ഇരിക്കുക എന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു.

ഇതോടെ ഓരോന്നും മാളങ്ങളിൽ നിന്നും മെല്ലെ പുറത്തിറങ്ങി എന്ന് വിമർശിച്ച് കുറിപ്പിട്ട് അഞ്ജു പാർവതി പ്രഭീഷ്. വിഷപ്പുകയേക്കാൾ അപകടകാരികളാണ് ഇവിടുത്തെ ഇടതോരം ചേർന്നു നടക്കുന്ന സിനിമ – സാംസ്കാരിക നായകരെന്നും അഞ്ജു കുറിപ്പിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

നവദ്വാരങ്ങളിലൂടെയും വിഷപ്പുക അകത്തു ചെന്നപ്പോൾ ആദ്യ ദിനം തന്നെ ലക്ഷദ്വീപ് ഷേവിങ്ങിനു പോയ എല്ലാത്തിനും ഒമ്പതാം ദിവസം കൊച്ചിയെ കുറിച്ച് ഓർമ്മ വന്നു..!
ഓരോന്നും മാളങ്ങളിൽ നിന്നും മെല്ലെ പുറത്തിറങ്ങി രായാവിനെ നോവിക്കാതെ കൊച്ചിയെ ഷേവ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

Revolution is home grown എന്നു പറഞ്ഞവർക്കും അത് പിന്താങ്ങിയവർക്കും Pollution is home grown എന്ന് പറയാൻ നട്ടെല്ല് ഇല്ലെന്ന് തിരിച്ചറിയുമ്പോൾ വിഷപ്പുകയേക്കാൾ അപകടകാരികളാണ് ഇവിടുത്തെ ഇടതോരം ചേർന്നു നടക്കുന്ന സിനിമ – സാംസ്കാരിക നായകരെന്നു ഉറക്കെ പറയേണ്ടി വരും.
Shame on you fake liberal celebrity dumbos!

More in general

Trending