Connect with us

പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം; തെളിവുകൾ നിരത്തി അഞ്ജു അരവിന്ദ്

Social Media

പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം; തെളിവുകൾ നിരത്തി അഞ്ജു അരവിന്ദ്

പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം; തെളിവുകൾ നിരത്തി അഞ്ജു അരവിന്ദ്

സിനിമ സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജു അരവിന്ദ്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നടന്നൊരു അദ്ഭുതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാവിലെ പൂജ പ്രാര്‍ഥന കഴിഞ്ഞപ്പോഴാണ് അഞ്ജു വിളക്കിൽ ഒരു പ്രത്യേക രൂപം കാണുന്നത്. വിളക്കിലെ തിരിയുടെ ആകൃതിയാണ് നടിയെ അദ്ഭുതപ്പെടുത്തിയത്.

അഞ്ജുവിന്റെ കുറിപ്പ് വായിക്കാം

‘ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോളാണ് ഈ അദ്ഭുതം കണ്ടത്,തിരി കത്തിച്ചപ്പോൾ സാധാരണ പോലെ ആയി. ജപം കഴിഞ്ഞു നോക്കിയപ്പോൾ അതൊരു ഹാർട്ട്‌ ആയി. പിന്നേം കുറേനേരം ഭഗവാന്റെ മുന്നിലിരുന്നു നോക്കിയപ്പോൾ അതു ശിവ ഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി…എന്തൊരു വൈബ് ആണ് അല്ലേ,നമ്മളിൽ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം.’

വര്‍ഷങ്ങളായി താന്‍ തിരികത്തിച്ച് ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ടെങ്കിലും ഒരേ സമയം ഇങ്ങനെയൊരു പരിണാമം ഇതുവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി. ഒരുപാട് പേരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ജീവിതത്തിൽ വർഷങ്ങളായി ചെയ്തു വരുന്നതാണ്. ഇങ്ങനെ ഇന്നു കണ്ടപ്പോൾ പ്രത്യേക സന്തോഷം. ഞാൻ ഇതൊക്കെ ശ്രദ്ധിക്കാറുള്ളതാണ്. എനിക്കിതൊക്കെ വലിയ കാര്യങ്ങളാണ്.’–അഞ്ജു പറഞ്ഞു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top