Malayalam Breaking News
സച്ചിനാകാൻ ആഗ്രഹമുണ്ട് ; അനിൽ കപൂർ
സച്ചിനാകാൻ ആഗ്രഹമുണ്ട് ; അനിൽ കപൂർ
ബോളിവുഡിന്റെ പ്രിയ താരമാണ് അനിൽ കപൂർ. അനിൽ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടോട്ടല്‍ ധമാല്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തന്റെ ഒരു ആഗ്രഹം വെളിപ്പെടുത്തി. താന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും.
‘എനിക്ക് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനാണ്,’ അനില്‍ കപൂര്‍ പറഞ്ഞു.
അനില്‍ കപൂറും അജയ് ദേവ്ഗണും അഭിനയിച്ച ടോട്ടല്‍ ധമാല്‍ ഫെബ്രുവരി 22നാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തെക്കുറിച്ച് ഉയരുന്നത്. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ഷാദ് വാര്‍സി, റിതേഷ് ദേശ്മുഖ്, ബൊമാന്‍ ഇറാനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
അടുത്തതായി ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് അനില്‍ കപൂര്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ മകനും നടനുമായ ഹര്‍ഷവര്‍ദധന്‍ കപൂറും ചിത്രത്തിലുണ്ട്.
anil kapoor wish to act in sachin biopic