Malayalam Breaking News
മകന്റെ പേരിൽ നിന്നും ജാതി മുറിച്ചു മാറ്റി; ജാതി-മത അടയാളങ്ങൾ ഇല്ലാതെ ഈ പേര് വിളിച്ച് തുടങ്ങും
മകന്റെ പേരിൽ നിന്നും ജാതി മുറിച്ചു മാറ്റി; ജാതി-മത അടയാളങ്ങൾ ഇല്ലാതെ ഈ പേര് വിളിച്ച് തുടങ്ങും
By
സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ച സംഭവത്തിൽ സിനിമ മേഖലയിലെ താരങ്ങളും പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ ജാതിവാൽ ഉപേക്ഷിച്ച് എത്തിയതിന് പിന്നാലെ നടൻ അനീഷ് ജി മേനോൻ മകന്റെ പേരിൽ നിന്നും മേനോൻ മുറിച്ചു മാറ്റുകയാണ്. ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ “ആര്യൻ” എന്ന് പേരുചൊല്ലി വിളിച്ചെന്ന് കുറിപ്പിൽ കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം താരം ഞങ്ങൾക്കൊരു ഒരു ആണ്‍കുട്ടി പിറന്നെന്നുള്ള വാർത്ത ഫേസ്ബുക് വഴി അറിയിച്ചിരുന്നു.
അനീഷിന്റെ കുറിപ്പ്
മേനോൻ/ നായർ വാലുകളില്ലാതെ “അനീഷ്” എന്ന പേര് മാത്രമാണ് പേരിടൽ ചടങ്ങിന് എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്കൂൾ റജിസ്റ്ററിൽ അനീഷ് ജി. എന്നായി പേര്.
മാട്ട- മിമിക്രി സ്റ്റേജുകളിൽ നിന്ന് ‘കെ.പി.എ.സി’ -യിൽ നാടകം കളിക്കാൻ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടർന്നു. സിനിമാ മോഹം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ മുതൽ “അനീഷ്.ജി” എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്തോന്നുകയും പേരിനൊപ്പം “മേനോൻ” എന്ന വാൽകഷ്ണം കൂടെകൂട്ടിച്ചേർത്ത് “അനീഷ് ജി.മേനോൻ” എന്ന നീളമുള്ള പേരിൽ അറിയപ്പെടാനും ഞാൻ ആഗ്രഹിച്ചു.
പക്ഷേ 15- 20 കൊല്ലം മുൻപ് ആ വാൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെതോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത്
ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ “ആര്യൻ” എന്ന് പേരുചൊല്ലി വിളിച്ചു.
നവംബർ-1-2019 മുതൽ അവൻ ‘ബേബി ഓഫ് ഐശ്വര്യ’ എന്ന പോസ്റ്റിൽ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. “ആര്യൻ”
Aneesh G Menon Left Caste