Connect with us

അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ

Malayalam

അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ

അയാൾ വിവാഹിതനായിരുന്നു ശാരീരികമായി പീഡിപ്പിച്ചു.. വെളിപ്പെടുത്തി ആൻഡ്രിയ ജെർമിയ

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ആൻഡ്രിയ ജെർമിയ
ഗായികയായി എത്തി പിന്നീട് സൗത്ത്സി ഇന്ത്യൻ സിനിമകളിൽ ശ്രദ്ധേയമാ പ്രകടനം കാഴ്ചവെച്ച താരമാണ് ആൻഡ്രിയ ജെറമിയ. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്ടത്ത വിഷാദരോ​ഗത്തിന്റെ പിടിയിലായിരുന്നു താനെന്ന് തുറന്നുപറഞ്ഞിരുന്നു നടി ആന്‍ഡ്രിയ ജെറാമിയ. താരം നടത്തിയ വെളിപ്പെടുത്തൽ വീണ്ടും വൈറലാകുന്നു.

വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗാവസ്ഥയില്‍ എത്തിച്ചത് . അയാൾ തന്നെ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചു. ഈ മാനസിക സമ്മർദത്തിൽ നിന്നും പുറത്തുകടക്കാൻ ആയുർവേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു ആൻഡ്രിയ പറഞ്ഞു.

ധനുഷ് നായകനായി എത്തിയ വട ചെന്നൈയിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ചിത്രത്തിലെ ബെഡ്‌റൂം സീൻ അഭിനയിച്ചതിൽ താൻ ഇപ്പോൾ ദുഃഖിക്കുന്നുണ്ടെന്നാണ് ആൻഡ്രിയ തുറന്നു പറഞ്ഞത്. തുടർന്ന് ഇഴുകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത് എന്നാണ് ആൻഡ്രിയ പറഞ്ഞത്.

വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ അമീറിനൊപ്പമാണ് കിടപ്പറ രംഗത്തിൽ അഭിനയിച്ചത്. ഈ സിനിമയ്ക്കു ശേഷം താൻ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ഇപ്പോൾ വരുന്നത്. ഇഴുകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് സമീപിക്കുന്നത്. എന്നാൽ അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തു. വീണ്ടും വീണ്ടും അങ്ങനെയുള്ള റോളുകൾ ചെയ്യില്ല. സഹതാരവുമായി യാതൊരു ഇഴുകി ചേർന്നുള്ള രംഗങ്ങളില്ലാത്ത മികച്ച വേഷങ്ങൾ ചെയ്യാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്. മികച്ച കഥാപാത്രമാണെങ്കിൽ പ്രതിഫലം കുറക്കാനും തയാറാണ് ” ആൻഡ്രിയ തമിഴ് പറഞ്ഞു

Andrea Jeremiah

Continue Reading
You may also like...

More in Malayalam

Trending

Recent

To Top