Social Media
പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ? അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ സൈബര്‍ സദാചാരവാദികള്‍
പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ? അനശ്വരയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ സൈബര്‍ സദാചാരവാദികള്‍
നടി അനശ്വര രാജിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ നടിയ്ക്ക് എതിരെ സൈബര്‍ സദാചാരവാദികള്‍. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി ബോള്‍ഡ് ലുക്കിലാണ് അനശ്വര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശരീരം മറയുന്ന തരത്തില്‍ വസ്ത്രം ധരിച്ചില്ലെന്നത് തന്നെയാണ് ഒന്നാമതായി അനശ്വരയ്ക്ക് വരുന്ന വിമര്‍ശനം. ഇറങ്ങിയോടുമ്പോള്‍ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ?, കലോത്സവത്തില്‍ നിന്നും ഇറങ്ങി ഓടിയതാണോ?, പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ’ തുടങ്ങി നിരവധി മോശം കമന്റുകളാണ് അനശ്വരയുടെ ഫോട്ടോകള്‍ക്ക് വരുന്നത്.
ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ ചിലര്‍ അനശ്വരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അനശ്വരയും സദാചാരക്കാര്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു
അതേസമയം അനശ്വര രാജൻ നായികയാകുന്ന തമിഴ് ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജി വി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അനശ്വര രാജൻ നായികയാകുന്നത്. ദിവ്യദര്‍ശനി, ഡാനിയലും അഭിനയിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉദയ് മഹേഷാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറാണ് ചിത്രം നിര്‍മിക്കുന്നത്. ഇവരുടെ ആദ്യത്തെ തിയറ്റര്‍ ചിത്രവുമാണ് ഇത്. അടുത്ത വര്‍ഷം തിയറ്ററില്‍ എത്തുന്ന ചിത്രം പിന്നീട് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ സ്‍ട്രീം ചെയ്യും. ഹിന്ദി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2 ആണ് അനശ്വരയുടെ പുതിയ ചിത്രം.
അനശ്വര രാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘മൈക്ക്’ ആണ്. വിഷ്‍ണു ശിവപ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തില്‍ നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും ‘മൈക്കി’ല്‍ അഭിനയിച്ചിരുന്നു.
