Connect with us

പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു മോശം കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെ; അനാര്‍ക്കലി മരിക്കാര്‍

News

പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു മോശം കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെ; അനാര്‍ക്കലി മരിക്കാര്‍

പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു മോശം കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെ; അനാര്‍ക്കലി മരിക്കാര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ച് പറയുകയാണ് അനാര്‍ക്കലി മരിക്കാര്‍. ടോക്‌സിസിറ്റി പരത്താനുള്ള പ്രധാനയിടമാണ് സമൂഹ മാധ്യമങ്ങളെന്നും നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ അവരുടെ നിരാശ തീര്‍ക്കുന്നിടം സോഷ്യല്‍ മീഡിയയാണെന്നും അനാര്‍ക്കലി പറഞ്ഞു.

ഫേക്ക് അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതലായും ഇത്തരം കമന്റുകള്‍ വരാറുള്ളത്. കുറച്ച് മുമ്പോട്ട് ചിന്തിക്കുന്നയാളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അതിനിടയില്‍ നേരിട്ട് ടോക്‌സിസിറ്റി പ്രകടിപ്പിക്കുക അത്ര എളുപ്പമല്ല. പെണ്‍കുട്ടികളുടെ പ്രൊഫൈലിന് താഴെയാണ് കൂടുതലായും മോശം കമന്റുകള്‍ കാണാറുള്ളത്.

പണ്ടൊക്കെ ഫേസ്ബുക്കിലൂടെയായിരുന്നു കമന്റുകള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും സ്ഥിതി ഇതു തന്നെയാണ്. മുമ്പൊക്കെ ഇന്‍സ്റ്റഗ്രാമില്‍ യുവജനങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. അവര്‍ പോസിറ്റിവിറ്റിയാണ് പരത്താന്‍ ശ്രമിക്കാറുള്ളത്. നമ്മള്‍ ഇടുന്ന പോസ്റ്റിനെ പിന്തുണച്ചാണ് കമന്റ് വരാറുള്ളത്.

ഞാന്‍ ഇന്‍സ്റ്റഗ്രാമും ഫേ്‌സ്ബുക്കുമൊക്കെ നോക്കാറുണ്ട്. ഇതില്‍ ഇന്‍സ്റ്റഗ്രാം കമന്റ് മോട്ടിവേഷനും ഫേസ്ബുക്കില്‍ തെറ്റുകള്‍ മാത്രം കണ്ടുപിടിച്ചുള്ള വിമര്‍ശനവുമാണ്. അവരുടെ പ്രൊഫൈല്‍ എടുത്ത് നോക്കിയാല്‍ അറിയാം പ്രായമുള്ളവരാണ് എല്ലാവരും. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ഇവര്‍ വന്നിട്ടുണ്ട്. ഈയടുത്ത് ഞാനിട്ട ഒരു പോസ്റ്റിന്റെ കമന്റ് കണ്ട് ഞെട്ടിപ്പോയി, അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending