Connect with us

അമ്മയുടെ സിനിമയോ സീരിയലോ കാണാറുമില്ല , കാണാൻ ഇഷ്ടവുമില്ല – കാരണം വ്യക്തമാക്കി ഖുശ്ബുവിന്റെ മകൾ

Malayalam Breaking News

അമ്മയുടെ സിനിമയോ സീരിയലോ കാണാറുമില്ല , കാണാൻ ഇഷ്ടവുമില്ല – കാരണം വ്യക്തമാക്കി ഖുശ്ബുവിന്റെ മകൾ

അമ്മയുടെ സിനിമയോ സീരിയലോ കാണാറുമില്ല , കാണാൻ ഇഷ്ടവുമില്ല – കാരണം വ്യക്തമാക്കി ഖുശ്ബുവിന്റെ മകൾ

മലയാളികൾക്കും തമിഴർക്കും വളരെ ഇഷ്ടമുള്ള നടിയാണ് ഖുശ്‌ബു . തന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ ഓർത്തു വയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഖുശ്‌ബു കാഴ്ച വച്ചത് . ഇപ്പോൾ സീരിയലുകളിൽ സജീവമാണ് നടി. എന്നാൽ ഇത്രയധികം ആരാധകർ ഉണ്ടായിട്ടും അമ്മയുടെ സിനിമയോ സീരിയലോ കാണാൻ താൻ തയ്യാറല്ലെന്ന് പറയുകയാണ് ഖുശ്ബുവിന്റെ ഇളയ മകൾ അനന്ദിത സുന്ദർ .

‘ഞാന്‍ അമ്മ അഭിനയിച്ച ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. ഖുശ്ബുവിന്റെ ചിത്രം കണ്ടിട്ടില്ലേ എന്ന് ചോദിച്ച്‌ എല്ലാവരും ചീത്ത വിളിക്കാറുമുണ്ട്. അവര്‍ എനിക്ക് ഖുശ്ബു അല്ല. അവര്‍ എന്റെ അമ്മയാണ്. അമ്മയുടെ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനില്‍ അമ്മയും കമല്‍ഹാസനുമായി റൊമാന്‍സ് സീനുകള്‍ ഉണ്ട്. അത് കാണുമ്ബോള്‍ എനിക്ക് വല്ലാതാകും. ഞാന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ എനിക്കിതൊന്നും കാണാന്‍ വയ്യെന്ന് പറഞ്ഞ് എഴുന്നേറ്റ് പോകും.’ അനന്ദിത വ്യക്തമാക്കുന്നു.

‘അച്ഛന്‍ അഭിനയിക്കുമ്ബോള്‍ അത് അച്ഛനല്ല, ആ കഥാപാത്രമാണെന്ന് അറിയാം. പക്ഷെ അമ്മയുടെ കാര്യത്തില്‍ മറിച്ചാണ്. അമ്മ ദേഷ്യപ്പെടുകയോ സീരിയലുകളിലോ മറ്റോ തെറ്റായ എന്തെങ്കിലും ചെയ്യുകയാണെങ്കിലോ അത് അമ്മ ചെയ്യുന്നതായിട്ടേ തോന്നൂ. അതുകൊണ്ടാണ് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ലാത്തത്’. അനന്ദിത പറഞ്ഞു.

ananthitha sundar about mother khushbu

More in Malayalam Breaking News

Trending

Recent

To Top