സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ; കുടുംബവിളക്കിനെ ട്രോളുന്നവരോട് ആനന്ദ് നാരായണന്‍
സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറഞ്ഞുപോകുന്ന പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം സ്വപ്രയത്നത്താല്‍ ജീവിതത്തില്‍ മുന്നേറിയ ആളാണ് സുമിത്ര . എന്നാല്‍ അടുത്തിടെ സുമിത്രയുടെ രണ്ടാം വിവാഹം നടന്നതാണ് കൂടുതല്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയത്.
പത്രത്തില്‍ സുമിത്രയുടെ വിവാഹപരസ്യം വന്നതാണ് ചര്‍ച്ചകളുടെ കാരണം. എന്നാല്‍ അവിവിഹതത്തെ പ്രോത്സാഹിപ്പിക്കുകയാണന്ന ആരോപണമാണ് എല്ലായിടത്ത് നിന്നും വന്നത്. സത്യത്തില്‍ ഇതൊക്കെ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്നാണ് സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ആനന്ദ് നാരായണന്‍ പറയുന്നത്.
കുടുംബവിളക്കില്‍ ഡോ. അനിരുദ്ധ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണ് ആനന്ദ്. സുമിത്രയുടെ മൂത്തമകന്റെ റോളാണിത്. അടുത്തിടെ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ സീരിയലുകളുടെ പേരില്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ക്കുള്ള മറുപടി ആനന്ദ് നല്‍കിയിരുന്നു. അച്ഛനെ വീണ്ടും കെട്ടിക്കാന്‍ പോവുന്നതിനെ പറ്റിയാണ് പലരും ചോദിക്കാറുള്ളതെന്നും ഇതിനെല്ലാം കാരണം റേറ്റിങ്ങാണെന്നും നടന്‍ പറഞ്ഞു.
‘
എന്റെ അമ്മ, അമ്മൂമ്മ, ഭാര്യ തുടങ്ങി എല്ലാവരും കാണുന്നതാണ് ഇതൊക്കെ. അവര്‍ക്ക് അതിന്റെ ആഴം മനസിലാവുന്ന തരത്തിലാണ് കഥയൊരുക്കിയിരിക്കുന്നത്. ഒരേ സമയം തന്നെ രണ്ടോ മൂന്നോ സീരിയലുകള്‍ എഴുത്തുന്നവരുണ്ട്. അവരുടെ മനസില്‍ ഒരുപോലെ നില്‍ക്കുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമൊക്കെ ജനിക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ തെളിവാണ് പോയിന്റുകളുടെ വ്യത്യാസത്തിലാണ് റേറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നതെന്ന്,’ ആനന്ദ് പറയുന്നു.’പിന്നെ സീരിയലിലെ പല സംഭവങ്ങളും പുറത്ത് നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട്.
അച്ഛനെ വീണ്ടും കെട്ടിക്കാന്‍ നടക്കുകയാണോ എന്നൊക്കെ ചോദിച്ച് എനിക്ക് പേഴ്‌സണല്‍ മെസേജുകള്‍ വരാറുണ്ട്.
അങ്ങനെയുള്ള വിവാഹങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഇഷ്ടംപോലെ നടക്കുന്നുണ്ട്. ഇതൊരു കഥയാണ്. അവിടെ പല വഴിത്തിരിവുകളും വന്നിട്ടുണ്ട്. അതൊക്കെ റേറ്റിങ്ങ് കൂട്ടി. മറ്റ് സീരിയലുകളെ തള്ളി മുന്നിലേക്ക് വരും. അപ്പോള്‍ അവരും കഥയുടെ ത്രെഡ് മാറ്റി ഇതിന് മുകളിലേക്ക് വരും’.എല്ലാം റേറ്റിങ്ങിനെ ആശ്രയിച്ചിട്ടാണ്. നല്ല കഥയുണ്ടാക്കുക എന്നതൊക്കെ എഴുത്തുകാരുടെ ജോലിയാണ്. ഇത് കണ്ടിട്ട് വഴിത്തെറ്റി പോവുകയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റില്ല. ഈ സീരിയല്‍ കണ്ടിട്ട് കേരളത്തിലെ എല്ലാ അമ്മമാരും രണ്ടാമത് കല്യാണം കഴിക്കാന്‍ പോകുന്നില്ലല്ലോ.
ആ രീതിയില്‍ എടുത്താല്‍ മതിയെന്നേ ഞാന്‍ വിശ്വസിക്കുന്നുള്ളുവെന്നും’ ആനന്ദ് കൂട്ടിച്ചേര്‍ക്കുന്നു.എല്ലാത്തിനും പിന്തുണ തരുന്നത് ഭാര്യയാണെന്നാണ് ആനന്ദ് പറയുന്നത്. ‘മുന്‍പ് ഒത്തിരി കാലം ചാന്‍സ് ചോദിച്ച് ഞാന്‍ നടന്നിട്ടുണ്ട്. അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് സംവിധായകര്‍ പുറത്താക്കിയിട്ടുമുണ്ട്. അപ്പോഴൊക്കെ നട്ടെല്ല് പോലെ കൂടെ നിന്ന് പിന്തുണ തന്നത് ഭാര്യയാണ്. ഒരു ഷോര്‍ട്ട് ഫിലിമിലെങ്കിലും അഭിനയിക്കണമെന്ന് അന്ന് അവളും ഞാനും കൂടി എടുത്ത തീരുമാനമാണ് ഇന്നിവിടെ വരെ എത്തിയിരിക്കുന്നതെന്നാണ്’, നടന്‍ പറയുന്നത്.