Connect with us

എനിക്കിത് വലിയൊരു അനുഭവം ; സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമാണ് ചിത്രത്തിൽ;സ്വന്തം ജീവിതം സിനിമയാകുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞു ഗണിതശാസ്ത്രജ്ഞൻ

Uncategorized

എനിക്കിത് വലിയൊരു അനുഭവം ; സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമാണ് ചിത്രത്തിൽ;സ്വന്തം ജീവിതം സിനിമയാകുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞു ഗണിതശാസ്ത്രജ്ഞൻ

എനിക്കിത് വലിയൊരു അനുഭവം ; സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമാണ് ചിത്രത്തിൽ;സ്വന്തം ജീവിതം സിനിമയാകുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞു ഗണിതശാസ്ത്രജ്ഞൻ

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രമാണ് വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ 30. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. ചിത്രത്തിൽ ആനന്ദ് കുമാറായി അഭിനയിക്കുന്നത് ഹൃത്വിക് റോഷനാണ്.

എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൽ ഹൃതിക് റോഷന്റെ മേക്ക് ഓവർ .മൃണാല്‍ ആണ് ചിത്രത്തിലെ നായിക. ജൂലൈ 12നായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതായിപ്പോൾ തന്റെ ജീവിതകഥ സിനിമ സിനിമയാകുന്നത് വലിയൊരു അനുഭവമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആനന്ദ് കുമാര്‍. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

എനിക്കിത് വലിയൊരു അനുഭവമാണ്. ബിഹാറിലെ സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമാണ് സൂപ്പർ 30 കാണിക്കുന്നത്. അത് ഞങ്ങൾക്ക് വിലമതിക്കാൻ പറ്റാത്ത വണ്ണം ഒരുപാട് സന്തോഷം നൽകുന്നു. അതേസമയം , ബിഹാറിനെ കുറിച്ചെടുത്ത ചില സിനിമകൾ കാരണം ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിട്ടുണ്ട്. എന്നാൽ സൂപ്പര്‍ 30 കാണിക്കുന്നത് അങ്ങനെയല്ല എന്നതിൽ ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്നു .- ആനന്ദ് കുമാര്‍ പറയുന്നു.

ചിത്രത്തിൽ നടൻ ഹൃതിക് റോഷൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് . അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല. തുടക്കത്തില്‍, 150 മണിക്കൂറോളം ഉള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുളള പ്രവര്‍ത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപന രീതി, അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനു ശേഷം അഞ്ചോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്‍ച നടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്‍ച ആറ് മണിക്കൂറോളം നീണ്ടു. ഒരു തവണ എന്നെ യാത്രയാക്കാൻ വന്നപ്പോള്‍ അദ്ദേഹം നഗ്നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്‍ചയില്‍ അത്രത്തോളം മുഴുകിയിരുന്നു അദ്ദേഹം- ആനന്ദ് കുമാര്‍ വ്യക്തമാക്കി.

anand kumar- opens-his experirence

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top