Connect with us

‘ആ പ്രശ്‌നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’; അതിജീവിതയെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍

Malayalam

‘ആ പ്രശ്‌നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’; അതിജീവിതയെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍

‘ആ പ്രശ്‌നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു’; അതിജീവിതയെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഉയരെ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളുട പട്ടികയില്‍ ഇടം നേടിയത്. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ വിജയം നേടി.

റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍, വിശാഖ് നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണേശ് രാജാണ് സിനിമ സംവിധാനം ചെയ്തത്. നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് സുലൈഖ മന്‍സില്‍. തമാശ, ഭീമന്റെ വഴി എന്നീ സിനിമകള്‍ക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ഇപ്പോഴിതാ തന്നോടൊപ്പം വിജയ് ബാബു കേസിലെ അതിജീവിത അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാര്‍ക്കലി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയും പെട്ടെന്നാണ് വൈറലായി മാറുന്നത്.

‘ആ പ്രശ്‌നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു. ഞങ്ങളെല്ലാവരും അവരെ പിന്തുണച്ചു. അവള്‍ നന്നായി ചെയ്തു. അവള്‍ അഭിനയിക്കുന്നത് കാണാന്‍ ഭയങ്കര രസമാണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ കോംബിനേഷന്‍ സീനുകളുള്ളത്. ഞങ്ങള്‍ നല്ല കൂട്ടാണ്. പുള്ളിക്കാരി ആത്മാര്‍ത്ഥമായി ചെയ്യുകയും ചെയ്തു’.

‘ആ സമയത്തൊക്കെ ഈ പ്രശ്‌നങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും പുള്ളിക്കാരിയുടെ അഭിനയത്തെ ബാധിച്ചതേയില്ല. വളരെ ചില്ലായ ആളാണ്. ആ സമയത്ത് അവള്‍ക്ക് പരമാവധി പിന്തുണ കൊടുത്തിട്ടുണ്ട്. അതിന്റെ വ്യത്യാസം പുള്ളിക്കാരിക്കുണ്ടാവും എന്ന് കരുതുന്നു,’ എന്നും അനാര്‍ക്കലി പറഞ്ഞു.

സിനിമാ രംഗത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അനാര്‍ക്കലി തന്നെ വേദനിപ്പിക്കുന്നത് ആര്‍ട്ടിസ്റ്റുകള്‍ തമ്മിലുള്ള തരംതിരിവാണെന്നും വ്യക്തമാക്കി. ചെറിയ ആര്‍ട്ടിസ്റ്റുകളെ പരിഗണിക്കുന്ന രീതി വ്യത്യസ്തമാണ്. തങ്ങളെ എത്ര നേരം വേണമെങ്കിലും കാത്തിരിപ്പിക്കാം പ്രശ്‌നമില്ലെന്ന പ്രവണതയുണ്ടെന്നും അനാര്‍ക്കലി അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ തുടരെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതിന് താല്‍പര്യമില്ലെന്നും നടി വ്യക്തമാക്കി.

അനാര്‍ക്കലി ലുക്മാന്‍ അവറാനുമാണ് സുലൈഖ മന്‍സിലില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. തിരൂരാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. ചെമ്പന്‍ വിനോദിന്റെ ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദ്, ശബരിഷ് വര്‍മ, മാമുക്കോയ തുടങ്ങിയവര്‍ സിനിമയില്‍ മറ്റ് വേഷങ്ങള്‍ ചെയ്യുന്നു.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബു തന്നെ ബ ലാത്സംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി യുവ നടി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് വിജ.് ബാബു നടിയുടെ പേര് പറഞ്ഞത്. ഇതിന് പിന്നാലെ ബ ലാത്സംഗക്കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിരുന്നു.

ഇതോടെ വിജയ് ബാബു ഒളിവില്‍ പോയിരുന്നു. ഈ സമയത്ത് തനിക്ക് പണം വാദ്ഗാനം ചെയ്‌തെന്നും യുവ നടി പറഞ്ഞിരുന്നു. ശാരീരികമായും മാനസികമായും ലൈ ംഗികമായും ഉപദ്രവിച്ച ഒരാള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ജീവിക്കുന്നത് ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അത്തരമൊരു സാഹചര്യത്തിലാണ് താന്‍ വിജയ് ബാബുവിനെതിരെ പരാതി നല്‍കിയതെന്നുമാണ് അതിജീവിത വ്യക്തമാക്കിയത്.

പരാതിയില്‍ നിന്ന് ആരും എന്നെ പിന്തിരിപ്പിക്കരുത് എന്നുള്ളത് ാെകൊണ്ട് വീട്ടുകാര്‍ പോലും അറിയാതെയാണ് പരാതി നല്‍കിയത് എന്നും നടി പറഞ്ഞു. സിനിമ പോയാലും കുഴപ്പമില്ല. ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം, അതിജീവിത പറയുന്നു. തന്നെ മാത്രമല്ല, സിനിമയെ തന്നെ ദുരുപയോഗം ചെയ്ത ഒരാള്‍ക്കെതിരേയാണ് താന്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്നും അയാള്‍ക്ക് പണവും സ്വാധീനവും ഉള്ളതിനാല്‍ ആരോടും എന്തും ചെയ്യാമെന്ന മനോഭാവം ഇല്ലതാവണം എന്ന് തനിക്കുണ്ടായിരുന്നു എന്നും നടി പറഞ്ഞിരുന്നു.

വിജയ് ബാബുവില്‍ നിന്ന് പലവിധത്തിലുള്ള പീ ഡനങ്ങള്‍ നേരിട്ട താന്‍ ഈ ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചിരുന്നു എന്നാല്‍, നീ ഇനി സിനിമാ മേഖലയില്‍ നിലനില്‍ക്കല്ലെന്നും അനുഭവിക്കുമെന്നും വിജയ് ബാബു ആരാണെന്ന് നിനക്ക് അറിയില്ല എന്നുള്ള പലവിധ ഭീഷണികളുമായി വിജയ് ബാബു മുന്നോട്ടുവരികയായിരുന്നു എന്നുമാണ് അതിജീവിത പറഞ്ഞത്. ആ ഭീഷണിയാണ് പരാതി കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്നും നടി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top