Bollywood
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം
സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം
ബോളിവുഡിലെത്തും മുമ്പുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ടുതന്നെ സണ്ണിയുമായി ബന്ധപ്പെട്ട ഏത് കാര്യവും വളരെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണി ലിയോണ്‍ ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ് ഫോടനം.
ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ് ഫോടനം സംഭവിച്ചത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്ര നേഡ് പൊ ട്ടിത്തെറിച്ചാണ് സ് ഫോടനമെന്നാണ് നിഗമനം. ഇതു സംബന്ധിച്ചു സ്ഥിരീകരണമില്ല. സ ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജിസം 2, ഹേറ്റ് സ്‌റ്റോറി, രാഗിണി എം.എം.എസ് തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ ഇപ്പോള്‍ എംടിവിയിലെ റിയാലിറ്റി ഷോ ആയ ‘സ്പ്ലിറ്റ്‌സ് വില്ല 14’ ല്‍ അവതാരകയായി തിളങ്ങുകയാണ്.
ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.
കേരളത്തിലും നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും അടുത്തിടെ സണ്ണിലിയോണ്‍ കേരളത്തിലെത്തി കുടുംബത്തോടൊപ്പം ഒരു മാസം തങ്ങിയിരുന്നു.