Connect with us

അമൃതയ്ക്ക് വയസ് 30, അനുജത്തി അഭിരാമിക്ക് 38; ഇതെങ്ങനെ സംഭവിച്ചെന്ന് ആരാധകർ

Malayalam

അമൃതയ്ക്ക് വയസ് 30, അനുജത്തി അഭിരാമിക്ക് 38; ഇതെങ്ങനെ സംഭവിച്ചെന്ന് ആരാധകർ

അമൃതയ്ക്ക് വയസ് 30, അനുജത്തി അഭിരാമിക്ക് 38; ഇതെങ്ങനെ സംഭവിച്ചെന്ന് ആരാധകർ

ആഗസ്റ്റ് 2നായിരുന്നു ഗായിക അമൃത സുരേഷിന്റെ ജന്മദിനം. നിരവധി പേർ അമൃതയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. ഇപ്പോൾ ഇതാ അവർക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ട് അമൃത സുരേഷ്. തനിക്ക് 30 വയസായി എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് അമൃതയുടെ പോസ്റ്റ്. പോസ്റ്റിന് കീഴിൽ കമന്റ്മായി അഭിരാമിയും എത്തി. തന്റെ പ്രായം പറഞ്ഞു കൊണ്ടുള്ള അഭിരാമിയുടെ കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഗൂഗിള്‍ പറയുന്നു എനിക്ക് ഇതിനോടകം 37 കഴിഞ്ഞിരിക്കുന്നു ബഹുമാനം വേണം എന്നാണ് അഭിരാമിയുടെ കമന്റ്. 30 വയസുള്ള ചേച്ചിക്ക് 38 വയസുള്ള അനുജത്തിയോ എന്ന് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഗൂഗിളില്‍ അമൃത ജനിച്ച വര്‍ഷം 1990 ആണ്. എന്നാല്‍ അഭിരാമി ജനിച്ചത് 1982ലും. അതിനാല്‍ ജൂലൈ 26ന് അഭിരാമിക്ക് 38 വയസ് തികഞ്ഞിരിക്കുകയാണ്.

ഗൂഗിളിന്റെ കണക്കു നടി റീനു മാത്യൂസും പ്രായം കൂടിയ ആളാണ്. 32കാരിയായ റീനുവിന് 52 വയസ് പ്രായമാണ് ഗൂഗിള്‍ കാണിക്കുന്നത്.

More in Malayalam

Trending

Recent

To Top