Connect with us

41 ദിവസം വ്രതം പൂർത്തിയാക്കിയതായി അറിയിച്ച് അമൃത സുരേഷ്; വൈറലായി പോസ്റ്റ്

Malayalam

41 ദിവസം വ്രതം പൂർത്തിയാക്കിയതായി അറിയിച്ച് അമൃത സുരേഷ്; വൈറലായി പോസ്റ്റ്

41 ദിവസം വ്രതം പൂർത്തിയാക്കിയതായി അറിയിച്ച് അമൃത സുരേഷ്; വൈറലായി പോസ്റ്റ്

ഗായിക അമൃതയുമായുള്ള ബാലയുടെ വിവാഹവും വിവാഹ മോചനവും നടന്ന് വർഷങ്ങളായെങ്കിലും പലപ്പോഴും ഇവർക്കിടയിലുള്ള പ്രശ്നങ്ങൾ ചർച്ചയാകാറുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബാലയും അമൃതയും എത്താറുണ്ട്. അടുത്തിടെ മകൾ അവന്തികയുടെ പേര് കൂടെ വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങളിലേയ്ക്കും കടന്നതോടെ അമൃത രംഗത്തെത്തുകയും ബാലയ്ക്കെതിരെ കേസ് കൊടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ബാലയുടെ നാലാം വിവാഹവും നടന്നത്.

കടുത്ത ദൈവവിശ്വാസിയാണ് അമൃത. വല്ലാതെ തളർന്ന് പോകുമ്പോൾ ഇപ്പോഴും ആദ്യത്തെ ആശ്വാസം കണ്ടെത്തുന്നത് പ്രാർത്ഥനയിലൂടെയും ക്ഷേത്ര ദർശനത്തിലൂടെയുമാണെന്ന് ഗായിക പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ 41 ദിവസത്തെ വ്രതം പൂർത്തിയാക്കിയതായി അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്. വൃശ്ചിക മാസത്തിൽ പൊതുവെ ശബരിമല കയറാൻ സാധിക്കാത്തവർ 41 ദിവസം വ്രതം നോൽക്കാറുണ്ട്.

ആ വിശ്വാസത്തിലാണോ അമൃതയും 41 ദിവസം വ്രതമെടുത്തതെന്നാണ് സോഷ്യൽ മീഡിയയിലെ പലരും ചോദിച്ചത്. മത്സ്യ- മാംസങ്ങൾ ഒഴിവാക്കി മനസ്സും ശരീരവും പൂർണമായും ശുദ്ധീകരിക്കാൻ ഈ 41 ദിവസത്തെ മെഡിറ്റേഷൻ നമ്മെ സഹായിക്കും എന്നാണ് വിശ്വാസം. ക്ഷേത്ര ദർശനം നടത്തിയാണ് അമൃത വ്രതം അവസാനിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നിൽ പ്രസാദവും കൈയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അമൃത സുരേഷിന്റെ പോസ്റ്റ്.

ഇപ്പോഴിതാ ജീവിതത്തിൽ ഇനിയെന്ത് എന്ന് ചിന്തിച്ചിരുന്ന കാലത്ത് അമൃതയ്ക്ക് ആശ്വാസമായിരുന്നത് കുടുംബവും ഈ പ്രാർത്ഥനകളും മാത്രമാണ്. വല്ലാതെ തളർന്ന് പോകുമ്പോൾ ഇപ്പോഴും ആദ്യത്തെ ആശ്വാസം കണ്ടെത്തുന്നത് പ്രാർത്ഥനയിലൂടെയും ക്ഷേത്ര ദർശനത്തിലൂടെയുമാണ്. അക്കാര്യം ഗായിക തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ 41 ദിവസത്തെ വ്രതം പൂർത്തിയാക്കിയതായി അറിയിച്ച് എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചതെല്ലാം പ്രേക്ഷകർക്കും അറിയാം. മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ.

അതേസമയം, കഴിഞ്ഞ കുറച്ചു കാലങ്ങളായി കടുത്ത മാനസികാഘാതങ്ങളിലൂടെയാണ് കടന്നു പോയത്. മനസിനെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എത്രയും പെട്ടെന്ന് പഴയ സന്തോഷങ്ങളിലേക്ക് മടങ്ങി വരുമെന്നും അമൃത വീഡിയോയിൽ പറഞ്ഞു. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നു. നേരത്തെയും അമൃത ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

ജീവിതം നിങ്ങൾക്കെതിരെ തിരിച്ചടിച്ചാലും ഒരു പുഞ്ചിരിക്ക് എല്ലാം സുഖപ്പെടുത്താൻ കഴിയുമെന്ന ശക്തമായ പഠനം താൻ പഠിച്ചുവെന്നാണ് അമൃത പറഞ്ഞത്. പലരും കീറി മുറിക്കാൻ ശ്രമിച്ചു. എന്നാൽ തോൽക്കാൻ മനസില്ല എന്ന ഓർമപ്പെടുത്തലാണെന്നും അമൃത തൻറെ സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ പങ്കുവച്ച പോസ്‌റ്റിൽ പറഞ്ഞിരുന്നു.

2010 ലാണ് അമൃത സുരേഷും നടൻ ബാലയും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 2012 ൽ ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മകൾക്ക് മൂന്ന് വയസായത് മുതൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചു. 2015 ലാണ് താരങ്ങൾ രണ്ടിടങ്ങളിലായി താമസിക്കുന്നത്. ശേഷം 2019 ൽ നിയമപരമായി ബന്ധം വേർപ്പെടുത്തി.

എന്നാൽ മകളുടെ കാര്യത്തിൽ പലപ്പോഴും വിവാദങ്ങളുണ്ടാക്കി നടൻ ബാല രംഗത്ത് വരാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമാവുന്നത്. പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞുവെന്നും അമൃത വെളിപ്പടുത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending