Malayalam
അമൃതയുടെ പാട്ട് ഏറ്റ് പിടിച്ച് കാണികൾ, ഈ സന്തോഷത്തിന് നന്ദി; വീഡിയോയുമായി അമൃത
അമൃതയുടെ പാട്ട് ഏറ്റ് പിടിച്ച് കാണികൾ, ഈ സന്തോഷത്തിന് നന്ദി; വീഡിയോയുമായി അമൃത
ലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം. അതിനു ശേഷം അമൃതയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ചത് പ്രേക്ഷകർ കണ്ടതാണ്. ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ പൊരുതി മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു താരം.
മകൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമൃത ഇപ്പോൾ. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത. തന്റെ വിശേഷങ്ങളെല്ലാം അമൃത ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സംഗീതം, സ്‌റ്റേജ് ഷോസ്, കുടുംബം, കൂട്ടുകാർ, യാത്രകൾ തുടങ്ങി എല്ലാ സന്തോഷങ്ങളും അമൃതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകർ അറിയാറുണ്ട്.
ഇപ്പോൾ നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് വൈറലായി മാറുന്നത്. ഓ യൂണിവേഴ്‌സ്, ഈ സന്തോഷത്തിന് നന്ദിയെന്നുമായിരുന്നു അമൃത കുറിച്ചത്. ഒരു പരിപാടിയ്ക്കിടെ കണ്ണാന്തുമ്പീ എന്ന ഗാനം പാടുമ്പോൾ സദസും അമൃതയ്‌ക്കൊപ്പം പാടുകയായിരുന്നു. പാടുന്നതിന്റെ വീഡിയോയും അമൃത പങ്കുവെച്ചിരുന്നു.
എന്ത് രസമാണ് നിങ്ങൾ പാടുന്നത് കേൾക്കാനെന്നായിരുന്നു അമൃത പറഞ്ഞത്. അമൃത ഒരു വരി തുടങ്ങുമ്പോൾ അത് മുഴുമിപ്പിക്കുന്നത് ഓഡിയൻസായിരുന്നു. ഒരോർമയും കൂടെയാവാമെന്ന് പറഞ്ഞ് വീണ്ടും പാട്ട് പാടുകയായിരുന്നു അമൃത. എന്നും ഇങ്ങനെ സന്തോഷത്തോടെയിരിക്കൂ, ഈ സന്തോഷം എന്നും അമൃതയ്ക്കുണ്ടാവട്ടേ…. വേദനകളെല്ലാം മാറി സന്തോഷം വരട്ടെ തന്നെ ഇങ്ങനെ കാണാനാണ് ഇഷ്ടം തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
എന്ത് പ്രശ്‌നം വന്നാലും സ്റ്റേജിലെത്തുമ്പോൾ എല്ലാം മറന്നുപോവും.അങ്ങനെയല്ലാതെ വന്നത് അച്ഛന്റെ മരണ ശേഷമുള്ള പെർഫോമൻസിലായിരുന്നുവെന്ന് അമൃത പറഞ്ഞിരുന്നു. എന്നും പാട്ടുമായി മുന്നേറാനാണ് അച്ഛൻ പറഞ്ഞത്. അതുകൊണ്ടാണ് ആ സമയത്ത് പ്രോഗ്രാം ചെയ്തതെന്ന് അമൃത വിശദീകരിച്ചിരുന്നു. വേദിയിൽ ചിൽ ചെയ്യാറുണ്ട് എന്നത് ശരിയാണ്. സ്‌റ്റേജിലെത്തിയാൽ നമുക്ക് അടങ്ങി നിൽക്കാനാവില്ല. മേക്കപ്പൊക്കെയിടാതെ പോവാനും കഴിയില്ല. അതിനിടയിൽ നല്ല ചിത്രങ്ങളും എടുക്കാറുണ്ട്. അതാണ് സോഷ്യൽമീഡിയയിലൂടെ പങ്കിടുന്നത്.
കാണുന്നവർ വിചാരിക്കുന്നത് അച്ഛൻ മരിച്ച് ദിവസങ്ങൾ കഴിയുന്നതിനിടയിൽ അമൃത ട്രിപ്പ് പോയി എന്നാണ്. ആ സമയത്തും പരിപാടി ചെയ്തതിന് പിന്നിലെ കാരണം ആരും മനസിലാക്കുന്നില്ലെന്നായിരുന്നു അമൃത ഒരഭിമുഖത്തിൽ പറഞ്ഞത്. സ്റ്റേജിൽ നിന്നും നല്ല അനുഭവങ്ങൾ ലഭിക്കുമ്പോൾ മനസ് നിറയുമെന്നും അമൃത കുറിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമൃതയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മുൻ ഭർത്താവായ ബാലയുടെയും ആരോപണങ്ങളും അമൃതയുടെ തുറന്ന് പറച്ചിലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിതാവ് ബാലയുമായി യാതൊരു ബന്ധത്തിനും താൽപര്യമില്ലെന്നും അമ്മയെ ഉപദ്രവിക്കുന്നതടക്കം താൻ കണ്ടിട്ടുണ്ടെന്നും പാപ്പു എന്ന അവന്തിക വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.
പിന്നാലെ ബാലയും വീഡിയോയുമായി രംഗത്തെത്തിയിരുന്നു. ഒടുക്കം ബാലയുടെ അറസ്റ്റിലേയ്ക്ക് ആണ് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ഗുരുതരമായ ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉയർത്തിയത്. തന്നെ അതിക്രൂരമായി ശാരീരകമായും മാനസികമായും ബാല പീ ഡിപ്പിച്ചിട്ടുണ്ടെന്നാണ് അമൃത പറഞ്ഞത്.
പലപ്പോഴും ചോരതുപ്പി ആ വീട്ടിൽ കഴിയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഉപദ്രവം സഹിക്കവയ്യാതെയാണ് താൻ ആ വീട് വിട്ട് ഓടിപ്പോന്നത്. ബാല പറയുന്നത് പോലെ താൻ അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഒന്നും കൈക്കലാക്കിയിട്ടില്ല. കോടതിയിൽ വെച്ച് മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം തനിക്കും മകൾക്കും ഒന്നും വേണ്ടെന്ന് പറഞ്ഞു എന്നായിരുന്നു അമൃത പറഞ്ഞത്.
