Connect with us

‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…?’ പരിഹാസ കമന്റിന് ക്ഷമ നശിച്ച് അമൃത നൽ‌കിയ മറുപടി കണ്ടോ ?.

Uncategorized

‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…?’ പരിഹാസ കമന്റിന് ക്ഷമ നശിച്ച് അമൃത നൽ‌കിയ മറുപടി കണ്ടോ ?.

‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…?’ പരിഹാസ കമന്റിന് ക്ഷമ നശിച്ച് അമൃത നൽ‌കിയ മറുപടി കണ്ടോ ?.

മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ട സംഗീതജ്ഞരാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും ഒന്നിക്കുകയാണെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒരുമിച്ചുളള സ്റ്റേജ് ഷോകളും, യാത്രകളുമായി ജീവിതം ആസ്വദിക്കുന്ന ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.. എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.ഒരുമിച്ച വിവരം ഇരുവരും അറിയിച്ചത്

ബാല-അമൃത വിഷയം കഴിഞ്ഞ കുറച്ച് ​​ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും വേർപിരിഞ്ഞിട്ട് വർഷങ്ങളായിയെങ്കിലും പലപ്പോഴും പരസ്പരം നടത്തുന്ന പരാമർശങ്ങൾ കാരണം ഇരുവരും എപ്പോഴും വർത്തകളിൽ ഇടം പിടിക്കാറുണ്ട്. മാത്രമല്ല അമൃതയുടെ ആരാധകർ ബാലയേയും ബാലയുടെ ആരാധകർ അമൃതയേയും കമന്റുകളിലൂടെ പരി​ഹസിക്കുന്ന രീതിയും കുറച്ച് നാളുകളായുണ്ട്. കഴിഞ്ഞ ​ദിവസം ബാല നടത്തിയ ചില വെളിപ്പെടുത്തലുകൾ കാരണം ബാലയും അമൃതയും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും ​ഗുരുതരമായിരിക്കുകയാണ്.

ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ റിലീസ് ദിവസം തിയേറ്ററിൽ നിന്ന് ഇറങ്ങി വന്ന ബാല സംസാരിച്ചത് മുഴുവൻ തനിക്ക് അമൃതയില് ജനിച്ച മകൾ പാപ്പുവെന്ന് വിളിക്കുന്ന അവന്തികയെ കുറിച്ചാണ്.

തന്റെ സിനിമയുടെ ദിവസം മകളെക്കൂടി ഒപ്പം സിനിമ കാണാൻ കൊണ്ടുവരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷെ അമൃതയും കുടുംബവും സമ്മതിക്കാത്തതിനാൽ മകൾ വന്നില്ലെന്നും അത് തനിക്ക് വലിയ സങ്കടമായിയെന്നുമാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്.

ബാലയുടെ വെളിപ്പെടുത്തൽ വൈറലായതോടെ സോഷ്യൽമീഡിയ അമൃതയെ പരിഹ​സിക്കാനും അമൃതയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകൾ എഴുതി വിടാനും തുടങ്ങി.

ഇത് തന്നെ ഇടയ്ക്ക് ബാലയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്കും സംഭവിക്കാറുണ്ട്. അമൃതയുടെ പുതിയ ജീവിത പങ്കാളി ​ഗോപി സുന്ദറിനെ കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കവെ ബാല സംസാരിച്ചിരുന്നു. ​ഗോപി മ‍ഞ്ചൂരി എന്നാണ് ​ഗോപി സുന്ദറിനെ അന്ന് ബാല വിശേഷിപ്പിച്ചത്.

ബാല അത്തരത്തിൽ പരിഹസിച്ച് വിളിച്ചതോടെ സോഷ്യൽമീഡിയയിലെ ചിലർ അത്തരത്തിൽ അമൃതയുടെ പോസ്റ്റുകൾ‌ക്ക് താഴെയും ​ഗോപി മഞ്ചൂരിയെന്ന് കമന്റ് ചെയ്ത് ആളുകൾ വരാറുണ്ട്. ഇപ്പോഴിത മകളോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചപ്പോഴും സമാനമായ തരത്തിൽ പരിഹാസ കമന്റ് ഒരാൾ കുറിച്ചിരുന്നു.

അതിന് അമൃത നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മകൾക്കൊപ്പം ഫുട്ബോൾ കളിക്കുന്ന വീഡിയോയാണ് അമൃത പങ്കുവെച്ചത്. തന്റെ വീട്ടിലെ ഏറ്റവും വലിയ ഫുട്ബോൾ പ്രേമി മകൾ പാപ്പുവാണെന്നാണ് അമൃത വീ‍ഡിയോയിൽ പറയുന്നത്.

‘നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ ലോകം ഫുട്ബോൾ ജ്വരത്തിന്റെ പിടിയിലാണ്…. എനിക്ക് വീട്ടിൽ കടുത്ത ഫുട്ബോൾ ആരാധികയുണ്ട് എന്റെ പാപ്പുവെന്നാണ്’ അമൃത വീഡിയോ പങ്കുവെച്ച് കുറിച്ചത്. എപ്പോഴും ഫുട്ബോളും കൊണ്ടാണ് പാപ്പു നടക്കാറെന്നും എന്റെ അമ്മയും പപ്പുവും തമ്മിൽ വഴക്ക് നടക്കുന്നത് ഈ ഫുട്ബോളിന്റെ പേരിലാണെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്.

അമൃതയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആദ്യം വന്ന കമന്റ് ‘ഗോപി മഞ്ചൂരി എവിടെ അടുപ്പത്താണോ…?’ എന്നാണ്. പരിഹാസ കമന്റിന് ക്ഷമ നശിച്ച് അമൃത മറുപടിയും നൽ‌കി.
‘അയ്യേ… കഷ്ടം’ എന്നാണ് അമൃത മറുപടിയായി കുറിച്ചത്. വൈകാതെ കമന്റുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തു. പാപ്പു ഫുട്ബോൾ കളിക്കുന്ന വീഡിയോ വൈറലായതോടെ നിരവധി പേർ പാപ്പുവിന്റെ കഴിവിനെ അഭിനന്ദിച്ചും എത്തി.

പാപ്പുവിന്റെ കൂടെ സമ്മതം ​ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോൾ തനിക്ക് ലഭിച്ചിരുന്നുവെന്ന് അമൃത പറഞ്ഞിട്ടുണ്ട്. മുമ്പ് പാപ്പുവിന്റെ പിറന്നാൾ ദിനത്തിൽ ബാല ആശംസ കുറിപ്പുകൾ മകൾക്കായി പങ്കുവെക്കാറുണ്ടായിരുന്നു.എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം ബാല അതൊന്നും ചെയ്യാറില്ല. അജിത്ത് നായകനായ വിശ്വാസം സിനിമ കാണുമ്പോൾ താൻ എപ്പോഴും ഇമോഷണലാകാറുണ്ടെന്നും തന്റെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളുമായി ആ സിനിമയിലെ സീനുകൾക്ക് സാമ്യമുണ്ടെന്നും അടുത്തിടെ അഭിമുഖത്തിൽ ബാല വെളിപ്പെടുത്തിയിരുന്നു.

More in Uncategorized

Trending

Recent

To Top