എങ്ങനെയാണ് ഒരാൾക്ക് ഇത്രയേറെ നുണകൾ പറയാനും അത് പറഞ്ഞതിൽ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നത് ; അമൃത സുരേഷ്
സോഷ്യൽ മീഡിയിൽ ഇപ്പോൾ ഏറെ ചർച്ചയാകുന്നുത് അമൃത സുരേഷ് ഗോപി സുന്ദറിന്റെയും ജീവിതമാണ് . പ്രണയം പരസ്യമാക്കിയതോടെയാണ് ഗോപി സുന്ദറും അമൃത സുരേഷും വാര്‍ത്താതാരങ്ങളായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
സംഗീതത്തിന്റെ മേഖലയിൽ ഉയർന്ന് പോകവെയാണ് അമൃത സുരേഷ് നടൻ ബാലയെ വിവാഹം ചെയ്യുന്നത്. അതും വളരെ ചെറിയ പ്രായത്തിൽ. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അമൃത വിവാഹിതയായിരുന്നു.വിവാഹത്തോടെ അമൃത സംഗീത ലോകത്ത് നിന്നും അപ്രത്യക്ഷമായി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി. വൈകാതെ മകൾ പിറന്നു. മകൾക്ക് ഒരു വയസ് പിന്നിട്ടപ്പോൾ തന്നെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ പെരുകിയതിനാൽ അമൃത ബാലുമായുള്ള കുടുംബജീവിതം വേണ്ടെന്ന് വെച്ച് തിരികെ സ്വന്തം വീട്ടിലേക്ക് വന്നു.
ബാലയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച ശേഷം അമൃത സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മകൾ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്
എന്നാൽ മകളെ തനിക്കൊപ്പം വിടാൻ അമൃത തയ്യാറാകുന്നില്ലെന്നാണ് ബാല പലപ്പോഴും പറഞ്ഞിട്ടുള്ളത്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല കഴിഞ്ഞ വർഷം എലിസബത്തിനെ വിവാഹം ചെയ്തിരുന്നു. രണ്ടാം വിവാഹത്തിന് മുമ്പ് വരെ മകളെ കുറിച്ച് എപ്പോഴും വാതോരാതെ സംസാരിച്ചിരുന്ന ബാല പിന്നീട് മകളെ കുറിച്ച് സംസാരിച്ചില്ല.
എന്നാൽ കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷത്തെ കുറിച്ച് സംസാരിക്കവെ വളരെ നാളുകൾക്ക് ശേഷം മകൾ പാപ്പുവിനെ കുറിച്ച് സംസാരിച്ച് ബാല എത്തി.
തന്റെ സിനിമയുടെ റിലീസ് ദിവസം തന്റെ അടുത്തേക്ക് മകളെ വിടണമെന്ന് അമൃതയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബാല മാധ്യമങ്ങളോട് പറഞ്ഞത്. അമൃതയ്ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങൾ നടത്തുകയും ചെയ്തിരുന്നു ബാല. പക്ഷെ ഒന്നിനോടും എടുത്ത് ചാടി പ്രതികരിക്കാൻ അമൃത നിന്നില്ല.
അനാവശ്യമായ കാര്യങ്ങളിലേക്ക് മകൾ പാപ്പുവിന്റെ പേര് കൂടി വലിച്ചിഴച്ച് അവളുടെ ജീവിതവും സന്തോഷവും നശിപ്പിക്കരുതെന്ന് മാത്രമാണ് അമൃത സോഷ്യൽമീഡിയ വഴി ആവശ്യപ്പെട്ടത്.
ഇപ്പോഴിത തനിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കുള്ള മറുപടിയെന്നോണം അമൃത പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ടോക്സിക്കായ ആളുകളെ കുറിച്ചാണ് അമൃത പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘എങ്ങനെയാണ് ഒരാൾക്ക് ഇത്രയേറെ നുണകൾ പറയാനും അത് പറഞ്ഞതിൽ ഖേദം തോന്നാതെ പെരുമാറാനും സാധിക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല.’നെഗറ്റിവിറ്റി പരുത്തന്നവർ, എപ്പോഴും വിമർശിച്ച് കൊണ്ടിരിക്കുന്നവർ, നിങ്ങളുടെ സമയം പാഴാക്കുന്നവർ, അസൂയാലുക്കളായിട്ടുള്ളവർ, ഇര താനാണെന്ന് അഭിനയിക്കുന്നവർ, നിരാശ മാത്രം നൽകുന്നവർ ഇവരെയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്’ എന്നാണ് അമൃത പുതിയ കുറിപ്പിൽ പറയുന്നത്.
ശേഷം ഗോപി സുന്ദറിനെ ചുംബിക്കുന്ന ചിത്രവും അമൃത സുരേഷ് പങ്കുവെച്ചു. ബാലയുമായി വേർപിരിഞ്ഞ അമൃത ഇപ്പോൾ സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലാണ്.
മകൾ പാപ്പുവും ഗോപി സുന്ദറും വളരെ നല്ല ബന്ധത്തിലാണെന്നും അമൃത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ‘ഞാൻ മകളെ സിനിമ കാണാൻ വിളിച്ചിരുന്നു. എന്നാൽ പാപ്പു വരുന്നില്ല എന്ന മറുപടിയാണ് അവിടെ നിന്നും കിട്ടിയത്. ഞാൻ വിളിച്ചപേക്ഷിച്ചു എന്നിട്ടും വിടുന്നില്ല എന്നാണ് പറഞ്ഞത്.’
‘ക്യാമറയുടെ മുമ്പിൽ കരഞ്ഞുകൊണ്ട് വന്ന് താൻ പാവമാണെന്ന് കാണിക്കുന്ന ആളുകളെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. നമ്മൾ സത്യം പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുന്നില്ല’ എന്നാണ് ബാല ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്ത ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.