Connect with us

പ്രഭാസ് നല്‍കിയത് ഒരു കോടിയല്ല….. യഥാര്‍ത്ഥ തുക പുറത്ത്

Malayalam Breaking News

പ്രഭാസ് നല്‍കിയത് ഒരു കോടിയല്ല….. യഥാര്‍ത്ഥ തുക പുറത്ത്

പ്രഭാസ് നല്‍കിയത് ഒരു കോടിയല്ല….. യഥാര്‍ത്ഥ തുക പുറത്ത്

പ്രഭാസ് നല്‍കിയത് ഒരു കോടിയല്ല….. യഥാര്‍ത്ഥ തുക പുറത്ത്

പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി നിരവധി താരങ്ങള്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ തെന്നിന്ത്യന്‍ താരങ്ങളും നല്ല പങ്ക് വഹിച്ചിരുന്നു. തെലുങ്ക് സിനിമയില്‍ നിന്നും ആദ്യമായി കേരളത്തിന് കൈത്താങ്ങായി എത്തിയത് വിജയ് ദേവരകൊണ്ടയായിരുന്നു. കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് താരം നല്‍കിയത് അഞ്ച് ലക്ഷം രൂപയായിരുന്നു.

വിജയ് ദേവരകൊണ്ടയ്ക്ക് പിന്നാലെയാണ് തെലുങ്ക് സൂപ്പര്‍ താരം പ്രഭാസും രംഗത്തെത്തുന്നത്. പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഫാന്‍സ് പേജുകളിലും മറ്റും പ്രഭാസ് ഒരു കോടി രൂപ നല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ആ വാര്‍ത്ത തെറ്റാണെന്നും പ്രഭാസ് കേരളത്തിനായി നല്‍കിയത് 25 ലക്ഷം രൂപയാണെന്നും തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ വന്നത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാസിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഓഗസ്റ്റ് 19ന് തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ് എസ്‌കെഎന്‍ പ്രഭാസിന്റെ സംഭാവന സംബന്ധിച്ച് ട്വീറ്റും ചെയ്തിരുന്നു. പ്രഭാസ് 25 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

Amount of Prabhas Kerala flood donation revealed out

More in Malayalam Breaking News

Trending