Connect with us

ഗജനിയിൽ നിന്നും കുത്തേറ്റ അലീനയെ കാണാൻ അമ്പാടി ; വൈകി അറിഞ്ഞ വാർത്ത അമ്പാടിയുടെ ചങ്കു തകർക്കുന്നത്; അമ്മയറിയാതെ പരമ്പര വീണ്ടും ട്വിസ്റ്റിലേക്ക്!

Malayalam

ഗജനിയിൽ നിന്നും കുത്തേറ്റ അലീനയെ കാണാൻ അമ്പാടി ; വൈകി അറിഞ്ഞ വാർത്ത അമ്പാടിയുടെ ചങ്കു തകർക്കുന്നത്; അമ്മയറിയാതെ പരമ്പര വീണ്ടും ട്വിസ്റ്റിലേക്ക്!

ഗജനിയിൽ നിന്നും കുത്തേറ്റ അലീനയെ കാണാൻ അമ്പാടി ; വൈകി അറിഞ്ഞ വാർത്ത അമ്പാടിയുടെ ചങ്കു തകർക്കുന്നത്; അമ്മയറിയാതെ പരമ്പര വീണ്ടും ട്വിസ്റ്റിലേക്ക്!

അങ്ങനെ അമ്മയറിയാതെ ത്രില്ലെർ സീരിയൽ ഇന്ന് അമ്മയറിയാതെ നല്ലൊരു കുടുംബകഥയിലേക്ക് വഴിമാറിയിരിക്കുകയാണ്. തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നു എന്ന് പറയുന്നൊരു ചൊല്ലുണ്ട് അതുപോലെയാണ് അപർണ്ണ വിനീത് കഥ. ഏതായാലും ഒരു ടിപ്പിക്കൽ ഫാമിലി സ്റ്റോറി വളരെ പെട്ടന്ന് സൂപ്പറായി തന്നെ നമുക്ക് മുന്നിൽ കാണിച്ചുതന്നു.

വളരെ മികച്ച കുറെ എപ്പിസോഡുകളാണ് കടന്നുപോയത്. പക്ഷെ എനിക്ക് ആകാംക്ഷ , ഒരുപക്ഷെ അമ്മയറിയാതെ സ്ഥിരം പ്രേക്ഷകരുടെ ആകാംക്ഷ വരും എപ്പിസോഡ് കാണാനാണ്. ഒരു മാസത്തിന് മുൻപ് നടന്ന കൊലപാതക ശ്രമവും ഗജനിയുടെ കൈയിൽ നിന്നും അലീന ടീച്ചർക്ക് ഏറ്റ കുത്തും എല്ലാം അമ്പാടി പത്രത്തിലൂടഫ്എ അറിയുകയാണ്.

അലീന ടീച്ചറുടെ മുറിവൊക്കെ ഉണങ്ങിക്കഴിഞ്ഞിട്ടാണ് ഇതെല്ലാം അറിയുന്നത് എന്നുള്ള ഒരു വിഷമം ഉണ്ട്. ആഹ് സാരല്യ… കുറെകാലങ്ങൾക്ക് ശേഷം വീണ്ടും അമ്മയറിയാതെ പ്രധാനകഥാപാത്രങ്ങളിലേക്ക് എത്തിയിരിക്കുകയാണല്ലോ… അതുകൊണ്ട് സാരമാക്കുന്നില്ല.

അപ്പോൾ ഇന്ന് പറയാനുള്ളരുത് , അപർണ്ണയും വിനീതും ഒന്നിച്ചിരിക്കുകയാണല്ലോ.. ഇനി അവരുടെ പ്രണയം… വിവാഹം കഴിഞ്ഞവരാണെങ്കിലും പ്രണയം കാണിക്കണം , പക്ഷെ അവരുടെ വിവാഹബന്ധം വേർപെടുത്താൻ അച്ഛൻ തീരുമാനിച്ചിരിക്കുന്നതുകൊണ്ട് ഇനിയങ്ങോട്ട് രഹസ്യ പ്രണയമാണ്.

ആ പ്രണയത്തിനിടയിൽ ഇടയ്ക്ക് അമ്പാടി അലീന സംഭാഷങ്ങൾ കൂടി ഒന്ന് കാണിക്കണെ ….

പിന്നെ നീരജ അലീനയോട് ഇന്നലെ പറയുന്നുണ്ട്… തനിക്ക് വിഷമം ഉണ്ടാക്കും എന്നും കരുതി ഇതെല്ലാം മറച്ചുപിടിക്കാതെ എല്ലാം പറയണം എന്ന്. “നമ്മളൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ ..എന്തുപറഞ്ഞാലും അത് അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയില്ലേ…. “

അത് നീരജ ‘അമ്മ പറഞ്ഞത് ന്യായം… അപ്പോൾ അപർണ്ണ വിനീത് പ്രശ്നങ്ങൾ നീരജയെ മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ നീരജ എന്തായിരിക്കും തീരുമാനിക്കാൻ സാധ്യത… ഇതുവരെയുള്ള ഈ കഥാപാത്രത്തെ വച്ചുനോക്കിയാൽ … അപർണ്ണയെ മാത്രം കുറ്റപ്പെടുത്തി നീരാജമ്മ സംസാരിക്കുമായിരുന്നേനെ… ഇനി വിനീതിന്റെ അമ്മയെ തള്ളിയിട്ടു എന്നും കൂടി അപർണ്ണയെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലോ? ഓ തീർന്ന്….

നീരജ അവിടെ നിൽക്കട്ടെ.. ഇപ്പോൾ പേടിക്കേണ്ടത് മഹാദേവനെയാണ്.. “ഇനി ആരും ഒന്നും സംസാരിക്കേണ്ട… എനിക്ക് എല്ലാം മനസിലായി… രണ്ടാൾക്കും രണ്ടു വഴി… അത് മതി.. അതാണ് എന്റെ തീരുമാനം… എന്ന അവസ്ഥയിലാണ് മഹാദേവൻ . സൂരജ് വെഞ്ഞാറമ്മൂട് പറയുംപോലെ … എനിക്കിനി ഒന്നും കേൾക്കേണ്ട… എനിക്ക് എല്ലാം മനസിലായി…

പിന്നെ വിനീതിന് മുന്നിൽ വച്ച് നീരാജയോട് മഹാദേവൻ പറഞ്ഞ ഒരു തഗ് ഡയലോഗ് ഉണ്ട് , ” വിനീതും അപർണ്ണയും തമ്മിൽ വഴക്കിടുന്നത് താൻ കേട്ടു . ഇനി ഒരിക്കലും ഇവരുടെ ജീവിതത്തിൽ വഴക്കുണ്ടാകില്ല… ആ രീതിയിൽ ഒരു തീരുമാനമാണ് നമ്മൾ എടുക്കാൻ പോകുന്നത് …. “

അതും പറഞ്ഞ് മഹാദേവൻ സ്ലോ മോശനികൾ നടന്നുനീങ്ങുമ്പോൾ വിനീതിന്റെ ഹൃദയം എത്ര പവറിൽ മിടിച്ചുകാണണം..

ഏതായാലും അപർണ്ണ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നുള്ളത് മഹാദേവൻ അറിഞ്ഞിട്ടുണ്ട്.. എന്നിട്ടും മഹിയുടെ തീരുമാനം ഒട്ടും മാറിയിട്ടില്ല…

ഇനി കഴിഞ്ഞ കഥയൊക്കെ അവിടെ നിൽക്കട്ടെ…നീജയും മഹിയും ഒന്നിച്ചു അപർണ്ണയെ വേര്പെടുത്തുന്നകാര്യം ആണ് ഇനി വരാൻ പോകുന്നത്. അതായത് നീരജ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. അതറിയുന്നതോടെ നീരാജയും മഹാദേവനൊപ്പം ചേർന്ന് ബന്ധം വേർപെടുത്താൻ തന്നെ പറയുകയാണ്.,

പക്ഷെ ഈ സമയം അമ്മയുടെയും അച്ഛന്റെയും കണ്ണുവെട്ടിച്ച് അപർണ്ണയും വിനീതും കറങ്ങിനടക്കുകയാണ്. ആ സീനൊക്കെ കാഴ്‌ചയ്‌ക്ക് രസകരമാകും എന്നുറപ്പാണ്… ഒരു കോമെടി റൊമാൻസ് ഒക്കെ ഇനി പ്രതീക്ഷിക്കാം.

ഇതിനിടയിൽ അലീന ടീച്ചർക്ക് കുത്തേറ്റ വിവരം അറിഞ്ഞുകൊണ്ടാണ് അമ്പാടി എല്ലാം ഇട്ടെറിഞ്ഞ് ട്രെയിനിങ് ക്യാമ്പിൽ നിന്നും വരുന്നത്, അങ്ങനെ വരുമ്പോൾ അലീന ടീച്ചർ അക്കാര്യം ഒക്കെ മറന്നു ഇവിടെ അപർണ്ണയെയും വിനീതിനെയും തമ്മിൽ ചേർക്കാൻ വഴി കാണുകയാണ്. അപ്പോൾ ജനറൽ പ്രൊമോ ഒരു ആശ്വാസമാണ് എന്ന് തോന്നുന്നെങ്കിലും ഇതൊക്കെ എന്നത്തേയ്ക്ക് ആണ് എന്നുള്ളതാണ് ചിന്തിക്കേണ്ട കാര്യം./, ഏതായാലും അമ്പാടി അലീന സീനുകൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ല. ഇനി കുറച്ച് വിപർണ്ണ പ്രണയം ആകാം…

ജനറൽ പ്രൊമോയിലും അതുതന്നെയാണ് ഹൈലൈറ്റ്..,കംപ്ലീറ്റ് സ്റ്റോറി നാളെ പറയാം.. പിന്നെ ഒരു പൊതുചടങ്ങുണ്ട്… നമ്മൾ അതങ്ങനെ പറയാറില്ല… സീരിയൽ കഥകളുടെ തേച്ചൊട്ടിക്കലൊന്നുമല്ല ഇത്. പറ്റാവുന്ന രീതിയിൽ ഒരു അഴിച്ചു പണി… നിങ്ങൾക്ക് നല്ല കഥയെത്തിക്കുക എന്ന ആവശ്യം മാത്രമാണ് ഈ പരിപാടിയുടെ ലക്ഷ്യം . അപ്പോൾ തീർച്ചയായും നിങ്ങളുടെ സപ്പോർട്ട് വേണം .

നിങ്ങളുടെ അഭിപ്രായങ്ങൾ ഒക്കെ പങ്കുവെക്കണം. എന്നാലേ കഥകളെ കുറിച്ചുള്ള നിങ്ങളുടെ ആവശ്യങ്ങൾ അതിന്റെ അണിയറപ്രവർത്തകരുടെ അടുത്തെത്തിക്കാനാകൂ… അപ്പോൾ സപ്പോർട്ട് ചെയുക .. മെട്രോ സ്റ്റാർ നിങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ്,,,, അതുപോലെ കണ്ടന്റ് ഇഷ്ടമായെങ്കിൽ വീഡിയോ ഷെയർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യാം….

about ammayariyathe

More in Malayalam

Trending

Recent

To Top