Connect with us

“ഏത് മമ്മൂക്ക ..ആരാടാ മമ്മൂക്ക? ” ദുൽഖർ ചോദിക്കുന്നു ..

Malayalam Breaking News

“ഏത് മമ്മൂക്ക ..ആരാടാ മമ്മൂക്ക? ” ദുൽഖർ ചോദിക്കുന്നു ..

“ഏത് മമ്മൂക്ക ..ആരാടാ മമ്മൂക്ക? ” ദുൽഖർ ചോദിക്കുന്നു ..

‘മമ്മൂക്ക എവിടെ’  എന്ന ധർമ്മജന്റെ ചോദ്യത്തിന് ‘ഏത് മമ്മൂക്കയെന്ന്’ ദുല്‍ഖർ. സിനിമയിൽ വന്നപ്പോൾ സ്വന്തം വാപ്പയെ മറന്നോയെന്ന് പാഷാണം ഷാജിയുടെ ചോദ്യം. അമ്മയുടെ പരിപാടിയിൽ ചിരിയുടെ മാലപ്പടക്കം തീർത്തു  കോമഡി സ്കിറ്റുകൾ.
താരങ്ങൾ ഒന്നാകെ അണിനിരന്ന സ്കിറ്റുകൾ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. അമ്മ മഴവിൽ ഷോയിൽ ഏറ്റവുമധികം കയ്യടി നേടിയത് കോമഡി സ്കിറ്റുകളായിരുന്നു. അലാവുദീനായാണ് ദുൽഖർ സൽമാൻ എത്തിയത്.ദുൽഖർ  ആദ്യമായാണ് കോമഡി സ്കിറ്റിൽ എത്തുന്നത്.

ഉറങ്ങിക്കിടന്ന ദുൽഖറിനെ തട്ടിയുണർത്തി ധർമജന്റെ ചോദ്യം. ‘മമ്മൂക്ക എവിടെ’. ഏത് മമ്മൂക്കയെന്ന് ദുല്‍ഖർ. സിനിമയിലെത്തിയപ്പോൾ വാപ്പായെ മറന്നെന്ന് പാഷാണം ഷാജിയും. രസകരമായ സ്കിറ്റിനിടെ ജിന്നായി മോഹൻലാലും എത്തിയതോടെ ചിരിയുടെ പൂരം തുടങ്ങി.

ആടിയും പാടിയും തമാശ പറഞ്ഞും തകർപ്പൻ പ്രകടനങ്ങളാണ് മലയാള ചലച്ചിത്രലോകത്തെ മിന്നും താരങ്ങൾ പുറത്തെടുത്തത്.
താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്..

More in Malayalam Breaking News

Trending

Recent

To Top