Bollywood
‘എന്റെ പണം പോയി, ഇനി ഞാന്‍ എന്ത് ചെയ്യണം?’; ട്വിറ്ററിനോട് നിരാശ പ്രകടിപ്പിച്ച് അമിതാഭ് ബച്ചന്‍
‘എന്റെ പണം പോയി, ഇനി ഞാന്‍ എന്ത് ചെയ്യണം?’; ട്വിറ്ററിനോട് നിരാശ പ്രകടിപ്പിച്ച് അമിതാഭ് ബച്ചന്‍
ട്വിറ്ററിലെ ബ്ലൂ ടിക്കിനായി പണം നല്‍കിയതില്‍ നിരാശ പങ്കുവച്ച് അമിതാഭ് ബച്ചന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിലെ ബ്ലൂ ടിക്ക് പോയതില്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങള്‍ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് ബച്ചന്‍ പണം അടച്ച് ബ്ലൂ ടിക്ക് നിലനിര്‍ത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവര്‍ക്ക് ബ്ലൂ ടിക്ക് നഷ്ടപ്പെടില്ലെന്ന് ട്വിറ്റര്‍ പ്രസ്താവനയിറക്കിയത്.
ഇതേ തുടര്‍ന്ന് പലര്‍ക്കും ബ്ലൂ ടിക്കുകള്‍ തിരികെ ലഭിച്ചു. ഇതോടെ ബ്ലൂ ടിക്കിനായി പണം നല്‍കിയതില്‍ നിരാശ പ്രകടിപ്പിക്കുകയാണ് അമിതാഭ് ബച്ചന്‍. പുതിയ ട്വീറ്റിലാണ് ബച്ചന്‍ ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. തന്റെ പണം പോയെന്ന് പറഞ്ഞാണ് ബച്ചന്റെ ട്വീറ്റ്.
‘ട്വിറ്റര്‍ ആന്റി, ബ്ലൂ ടിക്ക് മാര്‍ക്കിന് ഞങ്ങള്‍ പണം നല്‍കണമെന്ന് നിങ്ങള്‍ പറഞ്ഞു, ഞാനത് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ നിങ്ങള്‍ പറയുന്നു, ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ളവരുടെ അക്കൗണ്ടില്‍ ബ്ലൂ ടിക് മാര്‍ക്ക് ഉണ്ടായിരിക്കുമെന്ന്. എനിക്ക് 48.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ഒപ്പം എന്റെ പണവും പോയി. ഇനി ഞാന്‍ എന്ത് ചെയ്യണം?’ എന്നാണ് ബച്ചന്‍ ട്വിറ്ററില്‍ ചോദിക്കുന്നത്.
മുമ്പ് തന്റെ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചതിന് ശേഷം താരം ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്‌കിനോട് നന്ദി പറഞ്ഞിരുന്നു, ‘മസ്‌ക് ഭയ്യാ! എന്റെ ബ്ലൂ ടിക് പുനസ്ഥാപിച്ചതിന് നന്ദി. ഞാനിപ്പോള്‍ എന്താണ് പറയേണ്ടത്. എനിക്കൊരു പാട്ടു പാടാന്‍ തോന്നുന്നു, നിങ്ങളത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ,’ എന്നാണ് അമിതാഭ് ബച്ചന്‍ കുറിച്ചത്.
അക്ഷയ് കുമാര്‍ ചിത്രം മുഹ്‌റയിലെ ‘തു ചീസ് ബഡി ഹേ മസ്ത്ത് മസ്ത്ത്’ എന്ന ഗാനം ‘തു ചീസ് ബഡി ഹേ മസ്‌ക് മസ്‌ക്’ എന്നു തിരുത്തി ബച്ചന്‍ പാടിയിരുന്നു. അതേസമയം, പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ ചിത്രത്തിന്റെ ഷൂട്ടിനിടെ പരിക്കേറ്റ് വിശ്രമിക്കുകയാണ് ബച്ചന്‍ ഇപ്പോള്‍.
