Connect with us

ഐശ്വര്യയുടെ കണ്ണുകളെ വർണ്ണിച്ചപ്പോൾ ഞാൻ നിരാശനാണ് എന്ന് അമിതാഭ് ബച്ചൻ!

Social Media

ഐശ്വര്യയുടെ കണ്ണുകളെ വർണ്ണിച്ചപ്പോൾ ഞാൻ നിരാശനാണ് എന്ന് അമിതാഭ് ബച്ചൻ!

ഐശ്വര്യയുടെ കണ്ണുകളെ വർണ്ണിച്ചപ്പോൾ ഞാൻ നിരാശനാണ് എന്ന് അമിതാഭ് ബച്ചൻ!

ബോളിവുഡിൽ ഏവർക്കും പ്രിയപ്പെട്ട താരകുടുബമാണ് അമിതാഭ് ബച്ചന്റേത്.താര കുടുബത്തിലെ വിശേഷങ്ങൾ ഒക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരങ്ങളുടെ ചിത്രങ്ങളൊക്കെയും വളരെ ആവേശത്തോടെ ആണ് ആരാധകർ ഏറ്റെടുക്കുന്നത്.താരകുടുബം എന്നും സിനിമ തിരക്കുകളിലാണെങ്കിലും സോഷ്യൽ മീഡിയ വഴി താരങ്ങൾ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ വലിയ രസകരമായ സഭാവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’

ഇന്ത്യൻ സിനിമയുടെ ബിഗ് ബി ഇടെ ആയിരുന്നു ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം മാധ്യമങ്ങളിൽ എത്തിയത്.എന്നാലിപ്പോൾ അദ്ദേഹം പൂർണ ആരോഗ്യവാനായാണ് എത്തിയിരിക്കുന്നത്. പഴയ ഉത്സാഹത്തോടെ കോൻ ബനേഗാ ക്രോർപതിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.അപ്പോഴാണ് രസകരമായ ഒരു സംഭവം ഉണ്ടാകുന്നത്.പരിപാടിയിൽ ഒരു മത്സരാർത്ഥി ബിഗ് ബിയുടെ മരുമകളും ബോളിവുഡിന്റെ സുന്ദരിയുമായ ഐശ്വര്യ റായിയുടെ കണ്ണുകളെ കുറിച്ച് പറയുകയുണ്ടായി അപ്പോൾ ഉണ്ടായ അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാൻ ബിഗ് ബി പൂജ എന്ന മത്സരാർഥിയോട് ആവശ്യപ്പെട്ടു. ജോഷ് എന്ന ചിത്രത്തിലാണ് ഇരുവരും സഹോദരങ്ങളായി അഭിനയിച്ചത്. ശരിയായ ഉത്തരം പറഞ്ഞതിനു പുറമേ, താൻ ഐശ്വര്യയുടെ വലിയ ആരാധികയാണെന്നും അവരുടെ സുന്ദരമായ കണ്ണുകളെ സ്നേഹിക്കുന്നുവെന്നും പൂജ പറഞ്ഞു.

പൂജയുടെ പ്രസ്താവനയോട് അമിതാഭ് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു, “നിങ്ങൾ എന്റെ കണ്ണുകളെ അഭിനന്ദിക്കാത്തതിൽ ഞാൻ നിരാശനാണ്, പക്ഷേ ഞാൻ ഇത് അവളെ അറിയിക്കും.”അടുത്തിടെ അമിതാഭ് ബച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഐശ്വര്യയും ബച്ചൻ കുടുംബവും ഒത്തുകൂടിയിരുന്നു. ബച്ചനായി ഏറെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

amitabh bachchan talk about aishwarya rai

More in Social Media

Trending

Recent

To Top