Connect with us

ഞങ്ങളെല്ലാം നിങ്ങളുടെ ആരാധകരാണ്; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

Bollywood

ഞങ്ങളെല്ലാം നിങ്ങളുടെ ആരാധകരാണ്; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

ഞങ്ങളെല്ലാം നിങ്ങളുടെ ആരാധകരാണ്; അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അല്ലു അർജുൻ ചിത്രം പുഷ്പ 2 തിയേറ്ററുകളിലെത്തിയത്. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷെൻ റെക്കോഡെല്ലാം തന്നെ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ അല്ലു അർജുനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ബിഗ്-ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ.

പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റിൽ ബോളിവുഡിൽ നിന്നുള്ള നടന്മാരിൽ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചൻ എന്നായിരുന്നു അല്ലു അർജുൻറെ മറുപടി. എങ്ങനെയാണ് ബച്ചൻ തനിയ്ക്ക് പ്രചോദനമായത് എന്ന് അല്ലു വിശദീകരിക്കുന്ന ഭാഗം പങ്കുവെച്ച് കൊണ്ടാണ് ബച്ചന്റെ മറുപടി.

‘അല്ലു അർജുൻ ജീ, അങ്ങയുടെ ഉദാരപൂർണ്ണമായ വാക്കുകൾക്ക് നന്ദി. ഞാൻ അർഹിച്ചതിലും ഏറെയാണ് താങ്കൾ നൽകിയത്. നിങ്ങളുടെ വർക്കിൻറെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടർ വിജയങ്ങൾക്ക് എൻറെ പ്രാർത്ഥനകളും ആശംസകളും’, എന്നാണ് ബിഗ് ബി എക്സിൽ കുറിച്ചത്.

അമിതാഭ് ബച്ചൻറെ ഈ വാക്കുകൾക്ക് അല്ലു അർജുൻ മറുപടി നൽകുന്നുണ്ട്. ‘അമിതാഭ് ജി നിങ്ങൾ എൻറെ സൂപ്പർഹീറോയാണ്. നിങ്ങളിൽ നിന്നും ഈ വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമുണ്ട്. താങ്കളുടെ നല്ല വാക്കുകൾക്കും ഉദാരമായ അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾക്കും നന്ദി,’ എന്ന് അല്ലു അർജുനും കുറിച്ചു.

അതേസമയം, പുഷ്പ ആദ്യഭാഗം ആഗോളതലത്തിൽ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. ഇങ്ങനെ പോയൽ സിനിമയുടെ ആകെ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് നിഗമനം. ആദ്യദിനത്തിൽ മാത്രം സിനിമ ആഗോളതലത്തിൽ 294 കോടി നേടിയും റെക്കോർഡി‍ട്ടിരുന്നു.

More in Bollywood

Trending