Connect with us

40 വർഷം ബച്ചൻ കുടുംബത്തിനു താങ്ങായ മാനേജരുടെ മൃതദേഹം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും !

Bollywood

40 വർഷം ബച്ചൻ കുടുംബത്തിനു താങ്ങായ മാനേജരുടെ മൃതദേഹം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും !

40 വർഷം ബച്ചൻ കുടുംബത്തിനു താങ്ങായ മാനേജരുടെ മൃതദേഹം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും !

താരങ്ങൾ വെള്ളിത്തിരയിലും ജീവിതത്തിലും രണ്ടു തരത്തിലാണ് . എന്നാൽ കഥാപത്രങ്ങളെ പോലെ തന്നെ നന്മ നിറഞ്ഞവരാണ് ബച്ചൻ കുടുംബമെന്ന തെളിഞ്ഞിരിക്കുകയാണ്.

താരപദവിയൊന്നുമില്ലാതെ തനിസാധാരണക്കാരായാണ് അവര്‍ എന്നും ഇടപഴകാറുള്ളതെന്ന് അടുപ്പമുള്ളവരും പറയാറുണ്ട്. ഇന്ത്യന്‍ സിനിമയുടെ അഭിനയ ചക്രവര്‍ത്തികളിലൊരാളായ അമിതാഭ് ബച്ചന്‍ ഇക്കാര്യത്തില്‍ ശരിക്കുമൊരു മാതൃകയാണ്. 

അത്തരത്തിലൊരു സംഭവമാണ് അടുത്തിടെ നടന്നത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം അദ്ദേഹത്തിനും മകന്‍ അഭിഷേകിനും അഭിനന്ദനം അറിയിച്ച്‌ എത്തിയിരുന്നു.

40 വര്‍ഷമായി ബച്ചന്‍ കുടുംബത്തിനൊപ്പമുള്ള മാനേജർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി ശീതൾ ജെയ്‌നിന്റെ മൃതദേഹം കൊണ്ടുപോവുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതിഞ്ഞുകെട്ടിയ ആ ശവമഞ്ചം പിടിച്ചിരുന്നത് അമിതാഭ് ബച്ചനും മകന്‍ അഭിഷേകുമായിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. ഛായാഗ്രാഹകനായ എസ് കുമാറും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

തന്റെ കുടുംബാംഗമായി തന്നെയാണ് അമിതാഭ് ബച്ചൻ മാനേജരായ ശീതൾ ജെയ്‌നിനെ കണ്ടിരുന്നത്. അതുകൊണ്ടു താന്നർ വളരെ വികാരപരമായാണ് അമിതാഭ് തന്റെ ബ്ലോഗിൽ ശീതൾ ജെയ്‌നിന്റെ മരണത്തെ കുറിച്ച് എഴുതിയത് ” എന്റെ നാല്പത് വർഷത്തെ ജോലിയുടെ ഭാരം അദ്ദേഹം വഹിച്ചു . സൗമ്യതയുടെയും ആത്മാര്ഥതയുടെയും വിനയത്തിന്റെയും നേർരൂപം. ഇന്ന് അദ്ദേഹത്തിന്റെ അവസാന യാത്രയിലേക്ക് ഞാൻ അദ്ദേഹത്തെ നയിക്കുന്നു ” .ശീതൾ ജെയ്‌നിന്റെ പെരുമാറ്റത്തിൻെറ ഔന്നത്യത്തെ കുറിച്ച് മാധുർ ഭണ്ഡാക്കറും അനുപം ഖേറും ട്വിറ്ററിൽ കുറിച്ചിരുന്നു. ഐശ്വര്യ റായ് ബച്ചനും ചടങ്ങിൽ പങ്കെടുത്തിരുന്നു .

amitabh bachan and abhishek bachan pays last respect to their manager

More in Bollywood

Trending

Recent

To Top