Connect with us

“Incredible India എന്നത് വെറുമൊരു ടാഗ് ലൈനല്ല!” ജെറ്റ് എയര്‍വേയ്‌സ് വഴി കേരളത്തിലേയ്ക്ക് അവശ്യ വസ്തുക്കള്‍ അയച്ച് ബച്ചനും ആലിയയും….

Malayalam Breaking News

പ്രളയക്കെടുതിയിലായ കേരളത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്… അതില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സാമൂഹ്യ-രാഷ്ട്രീയ-സിനിമാ പ്രമുഖരുമുണ്ട്… വൈകിയാണ് ബോളിവുഡ് ലോകം കേരളം ഇന്നുവരെ കണ്ടതില്‍ വെച്ചുള്ള മഹാദുരന്തത്തെ കുറിച്ച് അറിയുന്നതെങ്കിലും ബോളിവുഡ് ലോകവും കേരളത്തിനായി കൈകോര്‍ക്കുകയാണ്.

കേരളത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടി ബോളിവുഡ് താരങ്ങളെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബോളിവുഡ് ലോകത്ത് നിന്നും സഹായങ്ങള്‍ എത്തുന്നതും. സഹായങ്ങള്‍ എകോപിപ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്നും അത് തന്റെ കര്‍ത്തവ്യമാണെന്നും റസൂല്‍ പുക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍, ഋഷി കപൂര്‍, സിദ്ധാര്‍ത്ഥ്, സുശാന്ത് സിംഗ് രജ്പുത്ത്, സോനം കപൂര്‍ തുടങ്ങീ നിരവധി താരങ്ങളാണ് ബോളിവുഡ് ലോകത്ത് നിന്നും സഹായ ഹസ്തങ്ങളുമായി എത്തിയത്. തമിഴകത്ത് നിന്നും കമല്‍ഹാസന്‍, വിജയ്, സൂര്യ, കാര്‍ത്തി, വിജയ് ദേവേരക്കൊണ്ട, വിജയകാന്ത്, നയന്‍താര, തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന് അവശ്യ വസ്തുക്കള്‍ സമ്മാനിച്ച് അമിതാഭ് ബച്ചനും ആലിയ ഭട്ടും രംഗത്തെത്തിയിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയക്കുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജെറ്റ് എയര്‍വേയ്‌സ് വഴിയാണ് പാര്‍സലുകള്‍ എത്തുന്നത്.

ഇതേകുറിച്ച് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്യുകയായിരുന്നു. ‘അപ്രതീക്ഷിതമായ സഹായങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ബച്ചന്‍, ആലിയ, ദ നേച്ചേഴ്‌സ് ഓണ്‍ ഫൗണ്ടേഷന്‍ എന്നിവര്‍ സമ്മാനമായി നല്‍കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള സാധനങ്ങള്‍ സൗജന്യമായി മുംബൈയില്‍ നിന്ന് തിരുവനന്തപുത്തേക്ക് ജെറ്റ് എയര്‍വേയ്‌സ് വഴി എത്തും. മറ്റെവിടെയാണ് ഈ ഒത്തൊരുമ കാണാന്‍ സാധിക്കുക. ജെറ്റ് എയര്‍വേയ്‌സിനും നരേഷ് ഗോയലിനും നന്ദി. ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നത് വെറുമൊരു ടാഗ് ലൈനല്ല. അതൊരു യഥാര്‍ഥ ആവേശമാണ്’- റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

Amitabh Bachan Alia Bhatt gifted flood relief materials to Kerala

More in Malayalam Breaking News

Trending

Recent

To Top