Connect with us

ആണിനെ വേണമെങ്കിലും പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിക്കാം.. ആരായാലും ഞാന്‍ ഹാപ്പി… പക്ഷേ ഒരു ചോദ്യം: ഫാഷന്‍ ഫോട്ടോഗ്രാഫര്‍

Articles

ആണിനെ വേണമെങ്കിലും പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിക്കാം.. ആരായാലും ഞാന്‍ ഹാപ്പി… പക്ഷേ ഒരു ചോദ്യം: ഫാഷന്‍ ഫോട്ടോഗ്രാഫര്‍

ആണിനെ വേണമെങ്കിലും പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിക്കാം.. ആരായാലും ഞാന്‍ ഹാപ്പി… പക്ഷേ ഒരു ചോദ്യം: ഫാഷന്‍ ഫോട്ടോഗ്രാഫര്‍

ആണിനെ വേണമെങ്കിലും പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിക്കാം.. ആരായാലും ഞാന്‍ ഹാപ്പി… പക്ഷേ ഒരു ചോദ്യം: ഫാഷന്‍ ഫോട്ടോഗ്രാഫര്‍

ആണിനെ വേണമെങ്കിലും പെണ്ണിനെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ തനിക്ക് സമ്മതമാണെന്ന് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അമിത് ബിറ്റോ ഡേ. കൊല്‍ക്കത്തയിലെ യാഥാസ്ഥിതികമായ മധ്യവര്‍ഗ കുടുംബത്തിലാണ് അമിത് ബിറ്റോയുടെ ജനനം. അച്ഛനമ്മമാര്‍ക്ക് ജോലി ഉണ്ടായിരുന്നതിനാല്‍ സഹോദരിമാര്‍ക്കൊപ്പമായിരുന്നു അമിത് വളര്‍ന്നത്.

കുട്ടിക്കാലത്ത് അമിതിന്റെ വയസ്സിലുള്ള ആണ്‍കുട്ടികളെ ആരെയും തന്നെ അമിതിന് അറിയില്ലായിരുന്നു. ആണ്‍കുട്ടികളുമായി ഇടപഴകിയിട്ടുമില്ല. അമ്മയും സഹോദരിമാരും കസിന്‍സും ഉള്‍പ്പെടെ ആറു പേര്‍ക്കൊപ്പമായിരുന്നു അമിത് വളര്‍ന്നത്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ക്കെ ഇവരുടെയൊക്കെ വസ്ത്രധാരണകളും ഫാഷനുകളും മറ്റും അമിതിനെ സ്വാധീനിച്ചിരുന്നു. അക്കൂട്ടത്തില്‍ സഹോദരിയായിരുന്നു തനിക്ക് പ്രചോദനമേകിയിരുന്നതെന്നും അമിത് പറയുന്നു.

അവരുടെ വസ്ത്രങ്ങളിലും മേക്കപ്പിലും വ്യത്യസ്ത സ്റ്റൈലുകളിലെല്ലാം അമിത് ആകൃഷ്ടനായിരുന്നു കുട്ടിക്കാലം മുതല്‍ തന്നെ. സാരിയായാലും ഹൈ ഹീല്‍ഡ് ആയാലും പേഴ്‌സ് ആയാലും എല്ലാറ്റിനെയും അമിത് ഗ്ലാമറസ് ആയി കണ്ടിരുന്നു. അവരുടെ ഡ്രെസ്സിംഗ് രീതികള്‍ ഇഷ്ടപ്പെടുന്നതിനൊപ്പം അതൊക്കെ ശീലമാക്കാനും തുടങ്ങി. ഇതില്‍ അമിതിനെ സഹോദരിമാര്‍ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാലിത് ഇപ്പോഴും അമിത് മാറ്റിയിട്ടില്ല.. ഇപ്പോഴും സ്ത്രീകളുടെ വേഷം ധരിക്കാറുണ്ട്….

തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ആന്‍ഡ്രോജിനസ് ഫാഷന്‍ ആണെന്നും അമിത് പറയുന്നു. എനിക്കിപ്പോള്‍ 26 വയസ്സുണ്ട്…. ആണിനെ ആയാലും പെണ്ണിനെ ആയാലും വിവാഹം കഴിക്കുന്നതില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും ആരായാലും താന്‍ ഹാപ്പിയാണെന്നും അമിത് അമ്മയോടു പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍ നിറയെ അണിഞ്ഞ് ഒരു രാജകീയ വധുവിനെ പോലെ ഒരുങ്ങാനും തനിക്ക് ഇഷ്ടമാണെന്ന് അമിത് പറയുന്നു.

താന്‍ ജെന്‍ഡര്‍ ഫ്‌ളൂയിഡ്( സ്ത്രീയുടെയും പുരുഷന്റെയും പരിവര്‍ത്തന സ്വഭാവം) ആണെന്നും അമിത് പറയുന്നു. സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ആണിന്റെയും പെണ്ണിന്റെയും സൗഹൃദം താന്‍ ആസ്വദിക്കാറുണ്ടെന്നും തന്റെ ആദ്യത്തെ ലൈംഗിക ബന്ധം ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം ആയിരുന്നെന്നും അതില്‍ താനൊരുപാട് സന്തോഷവാനാണെന്നും അമിത് പറയുന്നു. സ്ത്രീകളുമായുള്ള ശാരീരിക ബന്ധത്തില്‍ തനിക്കൊരുപാട് സന്തോഷമാണെന്നും പുരുഷന്‍മാരോട് വികാരപരമായി കംഫര്‍ട്ടബിളാണെന്നും അമിത് തുറന്നു പറഞ്ഞു. എന്നാല്‍ തനിക്കൊരു കാര്യം അറിയാനുണ്ടെന്നും അമിത് പറയുന്നു. നമ്മള്‍ പ്രണയിക്കേണ്ടത് ജെന്‍ഡറിനെയാണോ അതോ വ്യക്തിയെയാണോ…? ജെന്‍ഡറിനെക്കാള്‍ വ്യക്തിയെയാണ് പ്രണയിക്കേണ്ടത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അമിത് പറയുന്നു.


സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി വന്നത് കൊണ്ട് സമൂഹത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അമിത് പറയുന്നു. അതിന് കാരണവും അമിത് പറയുന്നു. തന്റെ കുട്ടിക്കാലത്ത് തന്നെ പലരും വിളിച്ചിരുന്നത് ലേഡീസ് എന്നായിരുന്നു. അപ്പോള്‍ ഞാന്‍ കൗണ്ടര്‍ അടിച്ചിരുന്നു… ആദ്യം ശരിയായ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പഠിച്ചിട്ട് തന്നെ ലേഡിയെന്ന് വിളിക്കാന്‍. ബഹുവചനത്തിലും ഏകവചനത്തിലും വ്യത്യാസമുണ്ടെന്നും പക്ഷേ അത് വ്യര്‍ത്ഥമാണെന്നും അമിത് പറയുന്നു. ഈ വിധി ഒരിക്കലും ആരുടെയും ചിന്താഗതിയെ മാറ്റില്ലെന്നും അമിത് ഉറപ്പിച്ച് പറയുന്നു. താനൊരിക്കലും തന്റെ സെക്ഷ്വല്‍ ഐഡന്റിറ്റി തിരിച്ചറിയേണ്ടതില്ലെന്നും എന്റെ പ്രവൃത്തിയിലൂടെയാണ് എന്റെ ഐഡന്റിറ്റി തിരിച്ചറിയേണ്ടതെന്നും അമിത് ബിറ്റോ ഡേ പറയുന്നു.

Amit Bittoo Dey about his sexual orientation

Continue Reading
You may also like...

More in Articles

Trending

Recent

To Top