Connect with us

ആദ്യ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് മാതാപിതാക്കളെ പേടിച്ച് ; ആമിര്‍ ഖാന്‍

News

ആദ്യ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് മാതാപിതാക്കളെ പേടിച്ച് ; ആമിര്‍ ഖാന്‍

ആദ്യ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചത് മാതാപിതാക്കളെ പേടിച്ച് ; ആമിര്‍ ഖാന്‍

ആദ്യം അഭിനയിച്ച ഹ്രസ്വചിത്രത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാന്‍ പേടിച്ചിരുന്നു എന്ന് ആമീര്‍ ഖാന്‍. പഠന കാലത്ത് ആദിത്യ ഭട്ടാചാര്യക്കൊപ്പം ചേര്‍ന്നാണ് ആമീര്‍ സിനിമ ചെയ്തത്. വിക്ടര്‍ ബാനര്‍ജിയും നീന ഗുപ്തയും അഭിനയിച്ച ചിത്രത്തിലെ ആമീറിന്റെ പ്രകടനം കണ്ട ഷബാന ആസ്മിയാണ് മാതാപിതാക്കളോട് ഇതേപ്പറ്റി പറയാന്‍ തുനിഞ്ഞത്, എന്നാല്‍ ആമീര്‍ അവരെ തടഞ്ഞു.

സംവിധായകന്‍ ബസു ഭട്ടാചാര്യയുടെ മകന്‍ ആദിത്യ ഭട്ടാചാര്യ തന്റെ സഹപാഠി ആയിരുന്നു. അദ്ദേഹം ഒരു ഹ്രസ്വചിത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചു. ഇന്‍ഡസ്ട്രിയില്‍ നല്ല ബന്ധങ്ങള്‍ ഉള്ളതിനാല്‍ വിക്ടര്‍ ബാനര്‍ജിയും നീന ഗുപ്തയും ചിത്രത്തില്‍ അഭിനയിച്ചു. ആമീറിനെയും ആദിത്യ തന്റെ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി. രഹസ്യമായി ചിത്രീകരിച്ച ചിത്രം ഒരു നിശബ്ദ ചിത്രമായിരുന്നു.

പിന്നീട് ഷബാന ആസ്മി സിനിമ കണ്ടപ്പോള്‍ തന്നെ അഭിനന്ദിക്കുകയും അച്ഛന്‍ താഹിര്‍ ഹുസൈന്‍ ചിത്രം കാണട്ടെ എന്ന് പറയുകയും ചെയ്തു. താന്‍ ചിത്രത്തില്‍ അഭിനയിച്ചതായി മാതാപിതാക്കള്‍ക്ക് അറിയില്ല, അവരോട് പറയരുതെന്നും ഷബാനയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് മനസ്സിലാക്കിയ മാതാപിതാക്കള്‍ ആദ്യം മടിച്ചുവെങ്കിലും ഒടുവില്‍ അമീറിനെ പിന്തുണച്ചെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഹ്യൂമന്‍സ് ഓഫ് ബോംബേയില്‍ സംസാരിക്കുകയായിരുന്നു ആമീര്‍.

ഡിസംബര്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തുന്ന ‘സലാം വെങ്കി’ ആണ് ആമീറിന്റെ വരാനിരിക്കുന്ന ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോള്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിഎംഡി (ഡുച്ചെന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി) എന്ന അവസ്ഥയുള്ള വെങ്കി എന്ന വ്യക്തിയുടെയും അയാളുടെ അമ്മയുടെയും കഥയാണ് സിനിമ പറയുന്നത്. വിശാല്‍ ജേത്വ വെങ്കിയാകുമ്പോള്‍ കജോള്‍ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ്. ആമീറിന് സിനിമയില്‍ അതിഥി വേഷമാണ്.

More in News

Trending

Recent

To Top