Connect with us

എല്ലാവര്‍ക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാന്‍ അവകാശമുണ്ട്; പക്ഷേ…,വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച ഷാരൂഖ് ഖാനോടും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

News

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷാരൂഖ് ഖാന്‍ വൈഷ്‌ണോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് ശേഷമുളള നടന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ ആമിര്‍ ഖാന്‍ തന്റെ പുതിയ ഓഫീസില്‍ കലശ പൂജ നടത്തിയിരുന്നു. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ താരങ്ങളെ വിമര്‍ശിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര എത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി. എല്ലാവര്‍ക്കും എല്ലാ ദൈവങ്ങളേയും ആരാധിക്കാം. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നാണ് മന്ത്രി പറയുന്നത്.

‘സമൂഹം ഇപ്പോള്‍ ബോധവാന്മാരാണ്. ഇത് അവര്‍ ഇപ്പോള്‍ മനസ്സിലാക്കിയാല്‍ നല്ലത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസപ്രകാരം ആരാധിക്കാന്‍ അവകാശമുണ്ട്. ആര്‍ക്കും ഏത് ദൈവത്തെയും ആരാധിക്കാം.

എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തരുത്. അത്രമാത്രം’, മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. നേരത്തെ ആമിര്‍ ഖാനും കിയാര അദ്വാനിയും ഒന്നിച്ചെത്തിയ ബാങ്കിന്റെ പരസ്യത്തെ വിമര്‍ശിച്ച് മിശ്ര എത്തിയിരുന്നു.

More in News

Trending

Recent

To Top