Connect with us

35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകാം; അഭിനയം നിർത്തുന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയത് മക്കൾ കാരണം; ആമിർ ഖാൻ

Bollywood

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തുന്ന മാറ്റം ആരാധകരെ അമ്പരപ്പിക്കുന്നതാണ്. എന്നാൽ ഒരിടയ്ക്ക് തന്റെ സിനിമാജീവിതം അവസാനിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനമെടുത്തിരുന്നു. ആമിർ ഖാൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചിരുന്നത്.

ലാൽ സിങ് ഛദ്ദയുടെ രണ്ടാം പകുതി പൂർത്തിയാക്കുന്നതിന് മുമ്പാണ് കൊവിഡ് വരുന്നത്. ആ സമയം വൈകാരികമായ ഒരുപാട് ചിന്തകളിലൂടെ കടന്നുപോയി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിനിമയ്ക്കാണ് നൽകിയത് എന്ന തോന്നലുണ്ടായി. കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ചില്ല എന്നത് ഏറെ കുറ്റബോധവുമുണ്ടാക്കി.

35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകാം എന്ന് അപ്പോൾ തോന്നി. 56ാമത്തെ വയസ്സിൽ ഇങ്ങനെ ഒരു തിരിച്ചറിവുണ്ടായതിന് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞു. 88 വയസ്സിലാണ് തോന്നിയിരുന്നതെങ്കിലോ. അപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ പോകില്ലോ.

ഉടൻ തന്നെ കുടുംബത്തെ വിളിച്ച് ഇനി സിനിമകൾ ചെയ്യുന്നില്ലെന്നും നിങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ പോവുകയാണ് എന്നും അറിയിച്ചു. ആ തീരുമാനം എന്തെങ്കിലും ഒരു നിരാശയുടെ പുറത്തോ സിനിമ മടുത്തിട്ടോ ഒന്നുമല്ലായിരുന്നു. ഒരേസമയം സിനിമകൾ ചെയ്യുകയും തങ്ങൾക്കൊപ്പം സമയം ചെലവഴിക്കുകയും ആകാമല്ലോ എന്നായിരുന്നു മകൻ ജുനൈദിന്റെ മറുപടി. മക്കളാണ് ആ തീരുമാനത്തിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത് എന്നും ആമിർ ഖാൻ പറഞ്ഞു.

More in Bollywood

Trending