Connect with us

ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയത്; അമ്പിളി ദേവി

Malayalam

ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയത്; അമ്പിളി ദേവി

ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയത്; അമ്പിളി ദേവി

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ അമ്പിളിയുടെ കുടുംബ വിശേഷങ്ങള്‍ ആയിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. രണ്ടാം ഭര്‍ത്താവ് ആദിത്യന്‍ ജയനുമായി അമ്പിളി വേര്‍പിരിഞ്ഞതും ഇരുവരും തമ്മിലുള്ള ആരോപണങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചത്.

വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമൊടുവില്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നും മക്കള്‍ക്കൊപ്പം സന്തുഷ്ട ജീവിതം നയിച്ച് വരികയാണ് അമ്പിളി. തന്റെ നൃത്ത വിദ്യാലയവും താരം അഭിനയത്തോടൊപ്പം നടത്തുന്നുണ്ട്. നിരവധി പേരാണ് നടിക്ക് കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. അടുത്തിടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നടി അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത്.

പ്രതിസന്ധികളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അമ്പില്‍യിപ്പോള്‍. ഇതിനിടയില്‍ നടിയുടെ വീട്ടിലെ പുതിയൊരു സന്തോഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ അമ്പിളി സൂചിപ്പിച്ചിരിക്കുന്നത്. മക്കളുടെ കൂടെയുള്ള മനോഹരമായൊരു വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്തത്. ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ട എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നതും. മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുന്ന നടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

അമ്പിളിയുടെ ഇളയമകന്‍ അജു എന്ന അര്‍ജുന്റെ ജന്മദിനമാണ്. ഇതിനോട് അനുബന്ധിച്ച് മകന് ആശംസകളുമായി എത്തിയതായിരുന്നു അമ്പിളി ദേവി. നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് പുതിയ വീഡിയോയില്‍ അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു.

മാത്രമല്ല കുഞ്ഞ് ജനിച്ചത് മുതലുള്ള വീഡിയോയും താരം പങ്കുവെച്ചു. നടിയുടെ വീഡിയോ പുറത്ത് വന്നതോടെ മകനും അമ്മയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. നിരവധി പ്രാണ് അജുകുട്ടന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയാണ്. എന്നും അമ്മയെ നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങള്‍ സന്തോഷായി ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. തളര്‍ത്തി പോകുന്നവരുടെ മുന്‍പില്‍ തളരാതെ ഇങ്ങനെ തന്നെ ജീവിക്കണം. എന്നും നന്മകള്‍ നേരുന്നു.

മാത്രമല്ല അമ്പിളിയ്ക്ക് ഇതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയത് വലിയ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്‍ക്കുന്ന മൂത്ത മോനും ആശംസകള്‍. രണ്ട് തങ്കകുടങ്ങളാണ് അമ്പില്‍യ്ക്കുള്ളത്. ഇത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മയാണ്. അമ്മയുടെയും മക്കളുടെയും സ്‌നേഹം കാണുമ്പോള്‍ സന്തോഷമാണ്. ഇതെപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.

2019 നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്‍ ജനിക്കുന്നത്. കഴിഞ്ഞ മകന്റെ മാര്‍ക്ക്‌ലിസ്റ്റ് വാങ്ങിക്കാന്‍ പോയ വീഡിയോയും അമ്പിളി പങ്കുവെച്ചിരുന്നു. ഇളയമകന്‍ ആദ്യമായി എഴുതിയ പരീക്ഷയുടെ റിസള്‍ട്ടായിരുന്നു വാങ്ങിയത്. എല്ലാത്തിനും നല്ല മാര്‍ക്ക് ഉണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച് സിംഗിള്‍ മദറായി ജീവിക്കുമ്പോഴാണ് അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്.

2019 ലായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള അമ്പിളിയുടെ രണ്ടാം വിവാഹം. അതേ വര്‍ഷം നവംബറില്‍ അമ്പിളി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. മകന്‍ വന്നതിന് പിന്നാലെ തന്നെ നടിയുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നടി മക്കളുടെ കൂടെ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.

മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്‌വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്.

More in Malayalam

Trending