Connect with us

അനന്ത് അംബാനിയുടെ കല്യാണത്തിൽ ഒരു ബോംബ് പൊട്ടിയാലോ? സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപെടുത്തിയ എൻജിനീയർ അറസ്റ്റിൽ

featured

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വഡോദര സ്വദേശിയും എൻജിനീയറുമായ വിരാൽ ഷാ [32] ആണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങൾ വഴിയായിരുന്നു ഇയാൾ ഭീഷണി സന്ദേശം മുഴക്കിയത്.

” അനന്ത് അംബാനിയുടെ കല്യാണത്തിൽ ഒരു ബോംബ് പൊട്ടിയാൽ ലോകം തലകീഴായി മാറും എന്ന ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നു. ഒരു പിൻകോഡിൽ ട്രില്യൺ കണക്കിന് ഡോളർ ഇല്ലാതാവും”- എന്ന തരത്തിലാണ് വിരാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതേസമയം ബോംബ് ഭീഷണി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിരുന്നു. തുടർന്ന് ഗുജറാത്തിലെ വസതിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ജൂലൈ 12-ാം തീയതിയാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു മുംബൈ നഗരത്തിലുടനീളം ഒരുക്കിയിരുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉൾപ്പടെ സിനിമ, വ്യവസായ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഇരുവരുടെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

More in featured

Trending

Recent

To Top