Social Media
കല്യാണം അടിപൊളിയാക്കാൻ അംമ്പാനി ക്ഷണിച്ചത് പൊന്നും വിലയുള്ള ലോക ഗായകരെ?, ദശകോടികൾ വാരിയെറിഞ്ഞ് അംമ്പാനി
കല്യാണം അടിപൊളിയാക്കാൻ അംമ്പാനി ക്ഷണിച്ചത് പൊന്നും വിലയുള്ള ലോക ഗായകരെ?, ദശകോടികൾ വാരിയെറിഞ്ഞ് അംമ്പാനി
അംമ്പാനി കുടുംബത്തിലെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹാഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇവരുടെ വിവാഹാഘോഷവും വിവാഹക്ഷണക്കത്തുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ്യം കാത്തിരിക്കുന്ന ആഡംബര വിവാഹം സംബന്ധിച്ച വിവരങ്ങളെല്ലാം ആകാംക്ഷയോടെ ജനം സ്വീകരിക്കുന്നത്.
ഇപ്പോഴിതാ അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിനു സംഗീത വിരുന്നൊരുക്കാൻ ലോകവേദികളിലെ വിവിധ പ്രമുഖ ഗായകർ അണിനിരക്കുമെന്നാണ് വിവരം. റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകർ അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുന്നുവെന്ന റിപ്പോർട്ടുകളാണ്പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിക്കഴിഞ്ഞിട്ടുമുണ്ട്.
മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി വാങ്ങിയത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപയാണ് അന്ന് ചെലവായത്.
അതിനാൽ തന്നെ ഇത്തവണ ആരാകും അല്ലെങ്കിൽ ആരൊക്കെയാകും എത്തുകയെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകൻ അനന്തിന്റെയും എൻകോർ ഹെൽത്ത് കെയർ ഉടമ വിരേൻ മെർച്ചൻറിൻറെയും ഷൈല വിരേൻ മെർച്ചൻറിൻറെയും മകൾ രാധികയുടെയും വിവാഹം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിൽ സ്ഥിതി ചെയ്യുന്ന ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വച്ചാണ് വിവാഹം നടക്കുന്നത്. അതേസമയം, അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി അംമ്പാനി സമൂഹ വിവാഹം നടത്തിയത് ഏറെ വാർത്തയായിരുന്നു.
ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ദമ്പതികൾക്ക് സ്വർണവും വെള്ളിയും സമ്മാനമായി നൽകുകയും ചെയ്തു. 50 ദമ്പതികൾക്കാണ് ചടങ്ങിലൂടെ മംഗല്യഭാഗ്യം ഉണ്ടായത്. വിവാഹതരായവർക്ക് സ്വർണ, വെള്ളി ആഭരണങ്ങളും 1.01 ലക്ഷം രൂപയും ലഭിച്ചു.
സ്വർണത്തിലുള്ള മംഗൾസൂത്ര, വിവാഹമോതിരം, മുക്കുത്തി എന്നിവയും വെള്ളിയിലുള്ള മിഞ്ചി, പാദസരം എന്നിവയാണ് നവവധുക്കൾക്ക് സമ്മാനമായി നൽകിയത്. മാത്രമല്ല ഇവർക്ക് ഒരു വർഷത്തേയ്ക്കുള്ള വീട്ടുപയോഗ സാധനങ്ങളും അംബാനി കുടുംബം നൽകി. 36 അവശ്യ സാധനങ്ങളും പാത്രങ്ങളും, ഗ്യാസ് സ്റ്റൗ, മിക്‌സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്ത, തലയണ എന്നിവയാണ് ഇതിലുണ്ടായത്.