Connect with us

ഇതിലേതാണ് നമ്പി നാരായണൻ ? ഏതാണ് മാധവൻ ? തിരിച്ചറിയാനാവാത്ത രൂപ മാറ്റവുമായി ആരാധകരെ കുഴപ്പിച്ച് മാധവൻ !

Malayalam Breaking News

ഇതിലേതാണ് നമ്പി നാരായണൻ ? ഏതാണ് മാധവൻ ? തിരിച്ചറിയാനാവാത്ത രൂപ മാറ്റവുമായി ആരാധകരെ കുഴപ്പിച്ച് മാധവൻ !

ഇതിലേതാണ് നമ്പി നാരായണൻ ? ഏതാണ് മാധവൻ ? തിരിച്ചറിയാനാവാത്ത രൂപ മാറ്റവുമായി ആരാധകരെ കുഴപ്പിച്ച് മാധവൻ !

ഓരോ ഭാരതീയനും അറിയാൻ ആഗ്രഹിക്കുന്ന കഥയാണ് നമ്പി നാരായണന്റേത് . ആ കഥ ലോകത്തെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മാധവൻ. ആനന്ദ് മഹാദേവനാണ് ചിത്രം സംവിധാനം ചെയ്യാൻ ഇരുന്നത്. എന്നാൽ അദ്ദേഹം പിൻമാറിയതിനെ തുടർന്ന് മാധവൻ സംവിധാനം ഏറ്റെടുത്തിരിക്കുകയാണ്.

‘റോക്കട്രി–ദ് നമ്പി എഫക്ട്’ എന്നു പേരിട്ട ചിത്രത്തിൽ നമ്പി നാരായണനായി മാധവന്റെ രൂപ മാറ്റം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. കാരണം നമ്പി നാരായണൻ ഏതാണ് മാധവൻ ഏതാണ് എന്ന് തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ .

ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ പുറത്തു വന്നതോടെ ഈ ആശയകുഴപ്പം കൂടുതൽ വൈറലാകുകയാണ്..  നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. 

amazing makeover of madhavan as nambi narayanan

More in Malayalam Breaking News

Trending