Connect with us

‘ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു’; തുറന്ന് പറഞ്ഞ് അമല പോള്‍

News

‘ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു’; തുറന്ന് പറഞ്ഞ് അമല പോള്‍

‘ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു’; തുറന്ന് പറഞ്ഞ് അമല പോള്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ബോളിവുഡില്‍ താന്‍ ഓഡീഷന്‍ ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് അമലാപോള്‍.

ബോളിവുഡില്‍ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. ‘അതിന് വേണ്ടി പക്ഷെ ഓഡീഷന്‍ ചെയ്തിട്ടില്ല. അതില്‍ ഒരു സിനിമയുടെ ഷൂട്ട് കേരളത്തില്‍ അടുത്ത് ആരംഭിക്കും. അക്ഷയ് കുമാറും അജയ് ദേവ്ഗണും വളരെ സിംപിള്‍ ആയിട്ടുള്ള ആളുകളാണ്’ എന്നും നടി പറയുന്നു.

‘അവര്‍ക്ക് എപ്പോഴും അവരുടെ സിനിമ നന്നാവണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സിനിമ ചെയ്യാന്‍ തുടങ്ങും മുമ്പ് ടെന്‍ഷനാണ്. ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ അന്ന് രാത്രി എനിക്ക് ഉറങ്ങാനാവില്ല. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു’ എന്നും അമല പോള്‍ പറഞ്ഞു.

അതേസമയം, അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമലാ പോള്‍ പ്രധാന കഥാപാത്രമായി അഭിനയിച്ച മലയാള സിനിമയാണ് ടീച്ചര്‍. ഫഹദ് നായകനായ അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത സിനിമയാണ് ടീച്ചര്‍.

ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ടീച്ചറില്‍ അഭിനയിച്ചിരിക്കുന്നു. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിച്ചത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.

More in News

Trending

Recent

To Top