‘അമല പോളിന്റെ ഹോട്ട് വീഡിയോകളും ഫോട്ടോകളും കാണാം ‘ : നടിയുടെ പ്രതികരണം …..
കേരളത്തിന് അകത്തും പുറത്തും ഒരുപാട് ആരാധകർ ഉള്ള നടിയാണ് അമല പോൾ.മലയാളത്തിലും , തമിഴിലും ഒട്ടേറെ നല്ല കഥാപാത്രങ്ങൾ ആരാധകർക്ക് സമ്മാനിച്ച നടിയാണ് അമല പോൾ.
വിവാഹ മോചനത്തിന് ശേഷം യാത്രകളിലും യോഗയിലും മുഴുകിയിരിക്കുന്ന നടി സാമൂഹ്യ മാധ്യമങ്ങളിൽ സമയം ചെലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. ‘അമല പോളിന്റെ ഹോട് വീഡിയോകളും ഫോട്ടോകളും കാണാന്‍ സബ്‍സ്‍ക്രൈബ് ചെയ്യൂ’ എന്ന സന്ദേശം തനിക്ക് വരാറുണ്ട് അത് കാണുമ്പോൾ ദേഷ്യവും വരാറുണ്ടെന്ന് നടി വെളിപ്പെടുത്തി.
തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇത്തരത്തിലുള്ള കാര്യം വെളിപ്പെടുത്തിയത്. ചിലപ്പോള്‍ അതെല്ലാം തമാശയായും തോന്നാറുണ്ട്.
അത്തരം സന്ദേശങ്ങളുടെ സ്‍ക്രീന്‍ ഷോട്ടുകള്‍ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കും. വാട്‍സ് ആപ്പില്‍ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. അതെല്ലാം ശല്യമാണ്.- അമലാ പോള്‍ പറയുന്നു. മലയാളത്തിന്റെ ഒരുവിധം സൂപ്പർ താരങ്ങളുടെ കൂടെയെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. ഈയിടക്ക് നടിയുടെ യോഗ വിഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു .