Connect with us

ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോവും, ആ ഒരു സുനാമിയിലൊക്കെ നിന്ന് അതിജീവിക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമല്ല,’ അമല പോൾ

Movies

ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോവും, ആ ഒരു സുനാമിയിലൊക്കെ നിന്ന് അതിജീവിക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമല്ല,’ അമല പോൾ

ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോവും, ആ ഒരു സുനാമിയിലൊക്കെ നിന്ന് അതിജീവിക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമല്ല,’ അമല പോൾ

വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത താരമാണ് അമല പോള്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ധ്രുദഗതിയിലായിരുന്നു. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു.മലയാളി നടിമാർ തമിഴിൽ സ്വീകരിക്കപ്പെടുന്നതിന് കാരണമുണ്ട്; അമല പോൾ

മലയാളികളിൽ തമിഴ് സിനിമാ പ്രേമികൾ ഏറെയാണ്. തമിഴ് സിനിമാ താരങ്ങളോടും സം​ഗീതത്തിനും വൻ ആരാധക വൃന്ദം കേരളത്തിൽ ഉണ്ട്. തമിഴിലെ വിജയ്, സൂര്യ, അജിത്ത് തുടങ്ങിയ നടൻമാർക്കും ​ഗൗതം മേനോൻ, മണിരത്നം തുടങ്ങിയ സംവിധായകർക്കും കേരളത്തിലുള്ള ജനസ്വീകാര്യത ഇതിന് തെളിവാണ്.

തമിഴ്നാട്ടിലാവട്ടെ കേരളത്തിൽ നിന്നുള്ള നായികമാർക്കാണ് കൂടുതൽ സ്വീകാര്യത ലഭിക്കാറ്. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായിക നടിമാരെ എടുത്താൽ അവരിൽ വലിയൊരു ശതമാനവും കേരളത്തിൽ നിന്നാണ്.നയൻതാര, അമല പോൾ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ തുടങ്ങി നിരവധി നായികമാരാണ് മലയാളത്തിൽ നിന്നും തമിഴിലെത്തി ശ്രദ്ധിക്കപ്പെട്ടത്. മറ്റു ഭാഷകളിലെ നടിമാരെ അപേക്ഷിച്ച് മലയാളി നടിമാർക്ക് കുറേക്കാലം തമിഴ് സിനിമകളിൽ നില നിൽക്കാനും സാധിക്കുന്നു.

ഉ​ദാഹരണത്തിന് രണ്ട് പതിറ്റാണ്ടിനടുത്തായി നടി നയൻതാര തമിഴ് സിനിമയിൽ എത്തിയിട്ട് ഇപ്പോഴും നടി തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി തുടരുന്നു. ഇപ്പോഴിതാ മലയാളി നടിമാർക്ക് തമിഴകത്ത് നിന്ന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമല പോൾ.കഴിവും ശക്തിയും ആത്മാർത്ഥയും കൊണ്ടാണ് മലയാളി പെൺകുട്ടികൾ മറു ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്നതെന്ന് അമല പോൾ പറയുന്നു. ഞാനൊരു ആക്ടർ ആവുന്നതിൽ മലയാള സിനിമ ആണ് പ്രധാന കാരണം’

‘മലയാളി സ്ത്രീകൾ വളരെ സ്ട്രോങ് ആണ്. എന്തിനെയും നേരിടാനുള്ള ശക്തി ഉണ്ട്. മാട്രിയാർക്കൽ സിസ്റ്റം ആയിരുന്നല്ലോ ഇവിടെ പിന്തുടർന്നിരുന്നത്’

‘അതിന്റെയൊക്കെ എലമെന്റ് ആയിരിക്കാം. മറു ഭാഷകളിൽ പോവുമ്പോൾ താരതമ്യേന മലയാളി പെൺകുട്ടികൾ കുറേക്കൂടി ശക്തരാണ്. കാരണം സിനിമാ മേഖല പ്രവചനാതീതമാണ്. ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോവും. ആ ഒരു സുനാമിയിലൊക്കെ നിന്ന് അതിജീവിക്കുക എന്ന് പറഞ്ഞാൽ അതത്ര എളുപ്പമല്ല,’ അമല പോൾ പറഞ്ഞു.മലയാളത്തിൽ സഹനായിക വേഷം ചെയ്ത് വരികെയാണ് അമല പോൾ തമിഴകത്തേക്ക് ചുവട് മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തെ മുൻനിര നായിക നടിയായി അമല പോൾ മാറി. മൈന എന്ന സിനിമയിലൂടെ ആണ് അമല പോൾ ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് സൂപ്പർ സ്റ്റാറുകളുടെ നായിക നടി ആയി അമല മാറി. ടീച്ചർ ആണ് അമലയുടെ മലയാളത്തിലെ ഏറ്റവും പുതിയ സിനിമ. അതിരനിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ഈ സിനിമ സംവിധാനം ചെയ്തത്.

ത്രില്ലർ മോഡിലൊരുങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. തമിഴിൽ കഡാവർ ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് സിനിമ പുറത്തിറങ്ങിയത്.

ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമകളിൽ വീണ്ടും സജീവമാവുകയാണ് അമല പോൾ. മലയാളത്തിൽ ക്രിസ്റ്റഫർ, ആടുജീവിതം എന്നിവയാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

ക്രിസ്റ്റഫറിൽ മമ്മൂട്ടി ആണ് നായകൻ. ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിൽ പൃഥിരാജും. തമിഴിലും ഒരുപിടി സിനിമകൾ നടിയുടേതായി പുറത്തിറങ്ങാൻ ഉണ്ട്. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയവ ആണ് നടിയുടെ മലയാളത്തിലെ ഹിറ്റ് സിനിമകൾ.

More in Movies

Trending

Recent

To Top