Connect with us

പ്ലേറ്റ് കഴുകി, കൂടെ ഭക്ഷണം കഴിച്ച്, പോക്കറ്റ് മണി നൽകി അന്തേവാസികളുടെ മനം കവർന്ന് കണ്ണന്താനം !! ട്രോളുകൾ കാര്യമാക്കുന്നില്ലെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങക്കൊപ്പമെന്നും കേന്ദ്ര സഹമന്ത്രി…

Malayalam Breaking News

ട്രോളുകള്‍ വകവയ്ക്കാതെ വീണ്ടും ദുരിതാശ്വാസ ക്യാംപിലെ അന്തേവാസികള്‍ക്കൊപ്പം അന്തിയുറങ്ങി കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ക്യാംപില്‍ കിടന്നുറങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വടക്കന്‍ പറവൂര്‍ മാല്യങ്കരയിലെ ദുരിതാശ്വാസ ക്യാംപിലാണ് അപ്രതീക്ഷിത അതിഥിയായി അൽഫോൻസ് കണ്ണന്താനം എത്തിയത്. മുന്നില്‍ കണ്ടവരോടെല്ലാം വിശേഷങ്ങള്‍ അന്വേഷിച്ച മന്ത്രി, തനിക്കുമുന്നില്‍ പരാതികളുമായി എത്തിയവരെ ആശ്വസിപ്പിച്ചു. തീരെ അവശനിലയിലുള്ളവര്‍ക്ക് മന്ത്രിയുടെ വക ചെറിയ പോക്കറ്റ് മണിയും.

തുടര്‍ന്ന് എല്ലാവരും ഒന്നിച്ച് ഭക്ഷണം. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ പത്മു അമ്മയോട് അല്‍പം കുശലം പറച്ചില്‍. ക്യാംപിലെ രീതിയനുസരിച്ച് കഴിച്ച പ്ലേറ്റ് മന്ത്രി തന്നെ കഴുകി. അന്തേവാസികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌ത ശേഷം കിടക്കപ്പായയിലേക്ക്. മറ്റ് നേതാക്കള്‍ ക്യംപ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ക്യാംപില്‍ കിടന്നുറങ്ങി അന്തേവാസികൾക്കൊപ്പം സമയം ചിലവഴിക്കുന്ന കണ്ണന്താനത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറുകയാണ്.

കിടന്നുറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ ട്രോള്‍ പ്രളയത്തെ കാര്യമാക്കുന്നില്ലെന്നും, ഞാൻ എന്നും ദുരിതമനുഭവിക്കുന്നവർക്കൊപ്പമെന്നും മന്ത്രി പറഞ്ഞു.

Alphonse kannanthanam visits relief camp again

More in Malayalam Breaking News

Trending

Recent

To Top