Connect with us

ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് പുത്രൻ

Movies

ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് പുത്രൻ

ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൻസ് പുത്രൻ

അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ തിയറ്ററുകളിലത്തിയ ചിത്രമാണ് ‘ഗോൾഡ്’. ഏഴ് വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രൻ ചിത്രം വരുന്നൂവെന്നതിനാൽ റിലീസിന് മുന്നേ ഗോൾഡിൽ വലിയ പ്രതീക്ഷകളായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കെല്ലാം അദ്ദേഹം മറുപടിയേകിയിരുന്നു. നയൻതാരയുടെ ക്യാരക്ടറിന് പ്രാധാന്യം ഇല്ലായിരുന്നു എന്ന് പറയുന്നവർക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:-

ഗോൾഡ് എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ റോൾ കുറവാണ് എന്ന് കുറച്ചു പേർക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവർക്ക് എന്റെ മറുപടി. സ്ക്രീൻ സ്പേസ് വച്ചാണെങ്കിൽ നിങ്ങൾ പറഞ്ഞത് എങ്കിൽ ക്ഷമിക്കണം. ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് . എന്റെ സിനിമ സ്പെഷ്യൽ താങ്ക്‌സിൽ തുടങ്ങി ലാസ്‌റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല ഉൾക്കണ്ണുംകൊണ്ടു നോക്കണേ. ലേഡി സൂപ്പർസ്റ്റാർ നയൻ‌താര = സുമംഗലി ഉണ്ണികൃഷ്ണൻ.

ആദ്യത്തെ സീനിൽ തന്നെ ഉണ്ണികൃഷ്ണൻ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏർപ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പിൽ കാണുന്നത്. അവസാനം ഒരു ഈഗോയിൽ ഫോണിൽ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടിൽ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത് . 200 കൂടിയല്ല , ഒരു പക്ഷെ ഇരുപതിനായിരം കോടി ഉണ്ടാക്കാൻ തന്റെ സ്വന്തം മകൾക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണൻ എന്ന പഴയ തന്തക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം .

അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണൻ കണ്ണടച്ചപ്പോൾ കിട്ടിയത് തന്റെ സ്വന്തം മകളെ “കാണാൻ” ഉള്ള തിരിച്ചു അറിവാണ് . സുമംഗലി സ്വന്തം അമ്മക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകൻ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്

ഇനി പ്രേമത്തിൽ ജോർജ് സെലിൻ എന്ന കാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണിൽ കഴിക്കുന്ന സ്ലോ മോഷൻ ഷോട്ടും എല്ലാം ഗോൾഡിലും ഇൻഡ് . സ്‌പൂണും കേക്കും അവിടെ തന്നെ ഇൻഡ് . നിങ്ങൾ എടുത്തു കഴിച്ചോ . നിങ്ങളും വളർന്നില്ലേ . ഞാൻ അതുകൊണ്ട് സ്പൂൺ ഫീഡിങ്‌ ഒഴിവാക്കി . കുറച്ചു ഹെൽത്ത് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റർവ്യൂസും കൊടുക്കാത്തത്. എത്ര ആക്ടർസ് വന്നാലും കാര്യമില്ല അൽഫോൻസ് പുത്രൻ വന്നാൽ മാത്രമേ പ്രൊമോഷൻ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനൽ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ലെന്നുമായിരുന്നു കുറിപ്പ്.

More in Movies

Trending

Recent

To Top