Connect with us

മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്; ആരാധന കൂടുതലുള്ളതു മോഹന്‍ലാല്‍സാറിന്റെ കഥാപാത്രങ്ങളോട്; കാരണം…

Malayalam

മലയാളത്തിലും തെലുങ്കിലും ഒരേ സമയം ആരാധകരുള്ള നടനാണ് നടൻ അല്ലു അർജുൻ.ബണ്ണി, ആര്യ, ഹാപ്പി എന്നീ ചിത്രങ്ങളെല്ലാം മായാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആ സ്നേഹം തിരിച്ചും താരത്തിനുണ്ട് . കേരളം തന്റെ രണ്ടാം വീടാണെന്നാണ് അല്ലു അർജുൻ പറയുന്നത്. മലയാള സിനിമയിലെ തന്റെ ഇഷ്ടങ്ങളെ കുറിച്ച് മനോരമയുമായുള്ള അഭിമുഖത്തിൽ മനസ്സ് തുറന്ന് താരം

‘മമ്മൂട്ടി സാറിനോടും മോഹന്‍ലാല്‍ സാറിനോടും തികഞ്ഞ ആദരവാണുള്ളത്. മലയാളത്തിലെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച അഭിനേതാക്കളാണവര്‍. എങ്കിലും വ്യക്തിപരമായി ആരാധന കൂടുതലുള്ളതു മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രങ്ങളോടാണ്. സംവിധായകരുള്‍പ്പെടെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോട് ആരാധനയുള്ള ഒട്ടേറെ പേര്‍ തെലുങ്കു സിനിമാരംഗത്തുള്ളതായി അറിയാം. ലാളിത്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

‘മലയാളത്തില്‍ വളരെ പ്രതിഭയുള്ള ഒട്ടേറെ യുവനടന്‍മാരുണ്ട്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ അടുത്തിടെ കണ്ടതില്‍ വളരെയധികം ഇഷ്ടപ്പെട്ട സിനിമയാണ്. ഭാവി പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ മികച്ച യുവ സംവിധായകരും മലയാളത്തില്‍ ഇടം നേടിക്കഴിഞ്ഞുവെന്നാണ് എന്റെ വിലയിരുത്തല്‍.’ അല്ലു അര്‍ജുന്‍ പറഞ്ഞു.

ALLU ARJUN

More in Malayalam

Trending

Recent

To Top