Connect with us

ആരാധകർക്കൊപ്പം പുഷ്പ2 കാണാനെത്തി അല്ലു അർജുൻ; കരഘോഷം കണ്ട് വികാരാധീനനായി നടൻ

Movies

ആരാധകർക്കൊപ്പം പുഷ്പ2 കാണാനെത്തി അല്ലു അർജുൻ; കരഘോഷം കണ്ട് വികാരാധീനനായി നടൻ

ആരാധകർക്കൊപ്പം പുഷ്പ2 കാണാനെത്തി അല്ലു അർജുൻ; കരഘോഷം കണ്ട് വികാരാധീനനായി നടൻ

പ്രേക്ഷകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. തന്റെ ആരാധകർക്കൊപ്പമാണ് അല്ലു അർജുൻ സിനിമ കണ്ടത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് ആരാധകർക്കായി ഒരുക്കിയ പ്രത്യേക ബെനിഫിറ്റ് ഷോ കാണാൻ അല്ലു അർജുൻ എത്തിയത്.

തിയേറ്ററിനുള്ളിലെ ആരാധകരുടെ കരഘോഷം കണ്ട് വികാരാധീനനായ അല്ലു അർജുന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആരാധകർക്ക് നന്ദി പറഞ്ഞ് കൈവീശി കാണിക്കുന്നതും വീഡിയോയിൽ കാണാം.ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നുവെങ്കിലും പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് .

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്.

ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.

More in Movies

Trending