Connect with us

കൊച്ചിയിലേയ്ക്ക് അല്ലു അർജുൻ എത്തുന്നു; ആവേശത്തിൽ ആരാധകർ

Actor

കൊച്ചിയിലേയ്ക്ക് അല്ലു അർജുൻ എത്തുന്നു; ആവേശത്തിൽ ആരാധകർ

കൊച്ചിയിലേയ്ക്ക് അല്ലു അർജുൻ എത്തുന്നു; ആവേശത്തിൽ ആരാധകർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ അ​ദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ എത്തുന്നുവെന്നാണ് പുതിയ വിവരം. പുഷ്പ -2 ന്റെ പ്രമോഷന്റെ ഭാ​ഗമായി 27-നാണ് അല്ലു അർജുൻ കൊച്ചിയിലെത്തുന്നത്.

പുഷ്പ നായകനെ കൊതിതീരെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. താരത്തിന്റെ വരവ് ആരാധകരെ ആവേശത്തിലാഴ്‌ത്തുകയാണ്. തെലങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് E -4 എന്റർടൈൻമെന്റ്സ്. സിനിമ റിലീസ് തിയതി പ്രഖ്യാപിച്ച ഉടൻ തന്നെ ഫാൻസ് ഷോ ടിക്കറ്റുകളുടെ വിതരണം പൂർത്തിയായിരുന്നു.

ഡിസംബർ അഞ്ചിനാണ് പുഷ്പ 2വിന്റെ റിലീസ്. നവംബർ 17 ന് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ബൻവാർ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17 ന് ആയിരുന്നു റിലീസ് ചെയ്തത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്.

More in Actor

Trending

Recent

To Top