general
കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ? പാര്‍ട്ടി ഇല്ലേ പുഷ്പാ…; പിറന്നാള്‍ ദിനത്തില്‍ അല്ലു അര്‍ജുനോട് ജൂനിയര്‍ എന്‍ടിആര്‍, രസകരമായ മറുപടിയുമായി നടന്‍
കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ? പാര്‍ട്ടി ഇല്ലേ പുഷ്പാ…; പിറന്നാള്‍ ദിനത്തില്‍ അല്ലു അര്‍ജുനോട് ജൂനിയര്‍ എന്‍ടിആര്‍, രസകരമായ മറുപടിയുമായി നടന്‍
തെലുങ്ക് സിനിമാ താരങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ജൂനിയര്‍ എന്‍.ടി.ആറും അല്ലു അര്‍ജുനും. തന്റെ പുതിയ ചിത്രമായ പുഷ്പ 2 തിയേറ്ററുകളിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് അല്ലു അര്‍ജുന്‍. ഇക്കഴിഞ്ഞദിവസമായിരുന്നു അല്ലു അര്‍ജുന്റെ പിറന്നാള്‍. ഈയവസരത്തില്‍ ജൂനിയര്‍ എന്‍ടിആറും അല്ലു അര്‍ജുനും നടത്തിയ ട്വിറ്റര്‍ സംഭാഷണമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അല്ലു അര്‍ജുന് പിറന്നാളാശംസിച്ചുകൊണ്ട് കഴിഞ്ഞദിവസം ജൂനിയര്‍ എന്‍ടിആര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി നന്ദിയും ഒരു ആലിംഗനവുമാണ് അല്ലു അര്‍ജുന്‍ ട്വീറ്റ് ചെയ്തത്. കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ? പാര്‍ട്ടി ഇല്ലേ പുഷ്പാ എന്ന് തൊട്ടുപിന്നാലെയെത്തി എന്‍.ടി.ആറിന്റെ മറുചോദ്യം.
വരുന്നൂ എന്ന് അല്ലുവും മറുപടി നല്‍കി. അല്ലു അര്‍ജുന്റെ പുഷ്പ എന്ന ചിത്രത്തില്‍ വില്ലനായെത്തിയ ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രം നായകനായ പുഷ്പരാജിനോട് ചോദിക്കുന്ന ചോദ്യമാണ് പാര്‍ട്ടി ഇല്ലേ പുഷ്പാ എന്നത്.
നിരവധി പേരാണ് അല്ലു അര്‍ജുന് പിറന്നാളാശംസകളുമായി പിന്നാലെയെത്തിയത്. ചിലര്‍ അല്ലു അര്‍ജുന്റെ തന്നെ മറ്റൊരു ചിത്രത്തിലെ പാര്‍ട്ടി നടത്തുന്നതിനേക്കുറിച്ച് അദ്ദേഹം പറയുന്ന സംഭാഷണങ്ങളും വീഡിയോ ആയി പോസ്റ്റ് ചെയ്തു. ഈ സംഭാഷണമാകാം അല്ലു അര്‍ജുന്‍ അടുത്തതായി പറയാന്‍ പോകുന്നതെന്നാണ് ഇവര്‍ തമാശരൂപേണ അഭിപ്രായപ്പെടുന്നത്.
അതേസമയം, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജാന്‍വി കപൂറാണ് നായിക. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പദ റൂള്‍ ആണ് അല്ലു അര്‍ജുന്റേതായി വരാനിരിക്കുന്ന ചിത്രം. ഫഹദ് ഫാസില്‍, രശ്മിക എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനവേഷങ്ങളില്‍ എത്തുക.
